ന്യൂഡല്‍ഹി:  ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തകരാറിലായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വെബ്‌സൈറ്റ് നീണ്ട പതിനാറ് ദിവസങ്ങള്‍ക്ക് ശേഷ൦ തിരികെയെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നരേന്ദ്ര മോദിയും അമിത് ഷായും നില്‍ക്കുന്ന ഒരു ബാനറും ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയും മാത്രമാണ് ഇപ്പോള്‍ സൈറ്റിലുള്ളത്. 


ഹാക്ക് ചെയ്യപ്പെടുന്നതിന് മുന്‍പുണ്ടായിരുന്ന വിവരങ്ങളോ ലിങ്കുകളോ തിരികെയെത്തിയ വെബ്‍സൈറ്റിലില്ല.


ബിജെപിയുടെ സൈറ്റിലുണ്ടായിരുന്ന വിവരങ്ങളെല്ലാം പൂര്‍ണമായും നഷ്‍ടമായെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. 


https://www.bjp.org/ എന്ന സൈറ്റാണ് മാര്‍ച്ച് 7 ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ അപ്രത്യക്ഷമായത്. 


ഹാക്കര്‍മാര്‍ സൈറ്റില്‍ വരുത്തിയ നാശം എത്രത്തോളം വലുതാണ്‌ എന്നതിന്‍റെ സൂചനയാണ് സൈറ്റ് തിരികെയെത്താന്‍ ഇത്രയും കാലതാമസമെടുത്തത് സൂചിപ്പിക്കുന്നത്. 


ഹാക്കര്‍മാര്‍ സൈറ്റിന്‍റെ സര്‍വറുകള്‍ ചെക്ക് ചെയ്ത് വിവരങ്ങള്‍ കവര്‍ന്നോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.  


അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലറും മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ ആദ്യം കാണപ്പെട്ടത്.


എന്നാല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങുകയായിരുന്നു. 


അതേ സമയം ഹാക്കിംഗ് നടത്തിയത് ആര് എന്നത് സംബന്ധിച്ച് ഇതുവരെ ബിജെപിയോ, പൊലീസോ വിശദീകരണം തന്നിട്ടില്ല.


എന്താണേലും, സൈറ്റ് തിരിയെത്തിയതിന്‍റെ ആശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം.