UP Election: മൃഗീയ ഭൂരിപക്ഷത്തിലൂടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്
2022ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 350 സീറ്റുകള്‍ ലഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു
ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തിലൂടെ ബിജെപി (BJP) വീണ്ടും അധികാരത്തിലെത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2022ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ (Election) ബിജെപിക്ക് 350 സീറ്റുകള്‍ ലഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ദേശീയതലത്തില്‍ ഉത്തര്‍പ്രദേശിനോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റം സംഭവിച്ചു. സംഘടനയുടെ ഐക്യവും സംഘടനാ മികവും കാരണമാണ് ഉത്തർപ്രദേശ് (Uttar Pradesh) മികച്ചതായത്. 2022ലെ തെരഞ്ഞെടുപ്പില്‍ 350 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടുകാലത്തെ മുഖ്യമന്ത്രിമാര്‍ അവരുടെ രാജകൊട്ടാരങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍, പുതിയ ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ 42 ലക്ഷം ജനങ്ങള്‍ക്ക് കിടപ്പാടം നല്‍കിയെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
ALSO READ: മുൻ കേന്ദ്രമന്ത്രി Babul Supriyo ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു
2017നുമുന്‍പ് കുറ്റവാളികളും മാഫിയകളും ഭീതി ജനിപ്പിച്ചിരുന്ന അതേ ഉത്തര്‍പ്രദേശ് തന്നെയാണിത്. വര്‍ഗീയ കലാപങ്ങള്‍ ഒന്നിടവിട്ട് നടക്കുന്ന യുപി. പക്ഷേ ഇന്ന് അത്തരം ഭീകരര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചുകൊണ്ട് മുഴുവന്‍ ഇന്ത്യയ്ക്കും യുപി ഒരു മാതൃകയാകുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...