New Delhi: ഉത്തര്‍ പ്രദേശില്‍ Covid വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അഞ്ച് നഗരങ്ങളില്‍ Lockdown ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി...
അലഹബാദ് ഹൈക്കോടതി (Allahabad High Court) ഉത്തരവ് രണ്ടാഴ്ചത്തേയ്ക്കാണ് സുപ്രീംകോടതി (Supreme Court) സ്റ്റേ ചെയ്തിരിയ്ക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്
തിങ്കളാഴ്ചയാണ് അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് (Covid-19) കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു പ്രധാന നഗരങ്ങളായ വാരണാസി, കാണ്‍പുര്‍, ഗൊരഖ്പുര്‍, ലഖ്നൗ, പ്രയാഗ് രാജ്, എന്നിവിടങ്ങളില്‍ പ്രില്‍ 26 വരെ ലോക്ക്ഡൗണ്‍ (Lockdown) പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഈ നഗരങ്ങളിലെ അതിശക്തമായ കോവിഡ് വ്യാപനം ആരോഗ്യ മേഘലയെ ദുര്‍ബലമാക്കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വര്‍ഷത്തെ അനുഭവത്തിനും പഠനത്തിനും ശേഷം പോലും സര്‍ക്കാര്‍ മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
ലോക്ക്ഡൗണ്‍ കൂടാതെ, മതപരമായ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പി൦ഗ് മാളുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. വിവാഹമുള്‍പ്പടെയുളള ആള്‍ക്കൂട്ടമുണ്ടാകുന്ന പൊതുപരിപാടികള്‍ നടത്തരുതെന്നും 25 പേര് മാത്രമേ പങ്കെടുക്കാവൂ എന്ന നിബന്ധനയും കോടതി മുന്നോട്ടുവെച്ചിരുന്നു.
എന്നാല്‍, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന് ജനങ്ങളുടെ ജീവനേയും ജീവിതത്തേയും സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു ഹൈക്കോടതി വിധിയില്‍ യോഗി ആദിത്യനാഥ് ഭരണകൂടം നല്കിയ പ്രതികരണം.
Also read: Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ 28,211 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 167 മരണവും കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ 8,80,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ പതിനായിരം കടന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...