ന്യുഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരം ആറാം മാസത്തിലേക്ക് കടന്നുവെങ്കിലും ഇതുവരേയും ഒരു തീരുമാനവും ആയിട്ടില്ല.  ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കർഷകർ കരിദിനം ആചരിക്കുകയാണ്.   കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


പ്രതിഷേധങ്ങളുടെ (Farmers Protest) ഭാഗമായി ഇന്ന് സിംഘു ഉൾപ്പെടെയുള്ള സമരസ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും.  ഒപ്പം ട്രാക്ടറുകളിൽ കരുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും.  കർഷക സമരത്തിന് പിന്തുണ നൽകുന്നവർ പ്രതിഷേധ ദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചിട്ടുണ്ട്.   ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ൽ അധികാരമേറ്റത്തിന് ശേഷമുള്ള 7 മത്തെ വാർഷികം കൂടിയാണ്. 


Also Read: Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ 


 


വിവിധ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും ഇന്നത്തെ പ്രതിഷേധത്തിന് കനത്ത പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  ഇതിനിടയിൽ ഡൽഹി അതിർത്തികളിൽ ഒരു കൂട്ടായ്മകൾക്കും അനുവാദം നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.  മാത്രമല്ല lockdown മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.   കനത്ത സുരക്ഷയാണ് സിംഘു അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 


ഞങ്ങൾ ത്രിവർണ്ണ പതാകയേന്തിയാണ് ഇതുവരെ സമരം നടത്തിയത് എന്നാൽ സർക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.  അതുകൊണ്ടാണ് ഇന്ന് കർഷകർ കരിങ്കൊടി ഉയർത്തി കരി ദിനം ആചാരിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.  വളരെ സമാധാനപരമായി കൊവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചുകൊണ്ടാണ് ഞങ്ങൾ കരിദിനം ആചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.