Mumbai: ഒമിക്രോണ്‍ വകഭേദം വ്യാപകമായ കോവിഡ് മൂന്നാം തരംഗത്തിനിടെ ബ്ലാക്ക് ഫംഗസ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുംബൈയിലാണ്  ഈ വർഷത്തെ ആദ്യത്തെ ബ്ലാക്ക് ഫംഗസ് കേസ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 5 ന് കോവിഡ് സ്ഥിരീകരിച്ച 70 വയസുകാരനില്‍ ജനുവരി 12 മുതലാണ്‌  മ്യൂക്കോർമൈക്കോസിസിന്‍റെ   (Mucormycosis - Black Fungus) ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. അദ്ദേഹം ഇപ്പോള്‍  മുംബൈ സെൻട്രലിലെ വോക്കാർഡ് (Wockhardt Hospital in Mumbai Central) ആശുപത്രിയിൽ  ചികിത്സയിലാണ്.  


കഴിഞ്ഞ വർഷം രാജ്യത്ത്  കോവിഡ് രണ്ടാം തരംഗം (Covid-19 Second Wave) രൂക്ഷമായപ്പോൾ നിരവധി കോവിഡ് രോഗികൾക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചിരുന്നു. 


ഒമിക്രോണ്‍ വകഭേദം വ്യാപകമായ സാഹചര്യത്തില്‍   ബ്ലാക്ക് ഫംഗസ് രോഗം ഒരു തിരിച്ചു വരവ് നടത്തുമോ? എന്ന ആശങ്കയിലാണ് ഇപ്പോള്‍ മഹാരാഷ്ട്ര. 


Also Read: Kerala COVID Update : വീണ്ടും 50000 കടന്ന് സംസ്ഥാനത്തെ കോവിഡ് രോഗബാധ; ആകെ 52,434 മരണം


എന്താണ് ബ്ലാക്ക് ഫംഗസ് രോഗം? (What is Black Fungus) 


മ്യൂക്കോർമൈക്കോസിസ് അല്ലെങ്കില്‍   - Black Fungus വളരെ അപൂർവമായ ഒരു  അണുബാധയാണ്. മണ്ണ്, ചെടികൾ, വളം, ദ്രവിച്ചുകൊണ്ടിരിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലാണ്  ഇത് സാധാരണയായി കാണപ്പെടുന്നത്. സമ്പര്‍ക്കം മൂലമാണ് ഇത് പകരുന്നത്.  സൈനസ്,  മസ്തിഷ്കം, ശ്വാസകോശം എന്നിവയെയാണ് ഇത്  ബാധിക്കുന്നത്.  താരതമ്യേന  രോഗപ്രതിരോധശേഷി കുറഞ്ഞ  പ്രമേഹരോഗികളില്‍, കാൻസർ രോഗികളില്‍, അല്ലെങ്കിൽ എച്ച്ഐവി/എയ്ഡ്സ്  രോഗികളില്‍ ഇത്  ജീവന് ഭീഷണിയായേക്കാം.


ബ്ലാക്ക് ഫംഗസ് ഈ വർഷം തിരിച്ചുവരുമോ?


ബ്ലാക്ക് ഫംഗസ് കേസുകൾ രാജ്യത്ത് ഇപ്പോൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എങ്കിലും രാജ്യം ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്.  മാരകമായ രോഗം ഈ വർഷം വീണ്ടും ഇന്ത്യയിൽ തിരിച്ചുവരുമോ? എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 


എന്നാല്‍, വിദഗ്ധര്‍ പറയുന്നത് ഇപ്രകാരമാണ്, മ്യൂക്കോർമൈക്കോസിസിനുള്ള അപകട ഘടകങ്ങൾ പ്രധാനമായും നീണ്ട  ആശുപത്രിവാസവും കോർട്ടികോസ്റ്റീറോയിഡുകളുടെ ഉപയോഗവുമാണ്.   എന്നാല്‍, ഇതുവരെ കണ്ടത് അനുസരിച്ച്,  മൂന്നാം തരംഗത്തില്‍  മേൽപ്പറഞ്ഞ എല്ലാ അപകടസാധ്യത ഘടകങ്ങളും ഒമിക്രോണിനൊപ്പം വളരെ കുറവായതിനാൽ  ബ്ലാക്ക് ഫംഗസ് ബാധ കുറവായിരിയ്ക്കും എന്നാണ് അനുമാനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.