Kerala Omicron Wave | സംസ്ഥാനത്ത് ഓമിക്രോൺ തരംഗം; രോഗബാധതരിൽ 94% ഒമിക്രോൺ കേസുകൾ

Omicron wave in kerala സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ കേസുകളാണെന്നും ബാക്കിയുള്ള ഡെൽറ്റ വകഭേദമാണെന്ന് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോടായി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 06:35 AM IST
  • സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ കേസുകളാണെന്നും
  • ബാക്കിയുള്ളവ ഡെൽറ്റ വകഭേദമാണെന്ന് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോടായി പറഞ്ഞു.
  • എന്നാൽ സംസ്ഥാനത്തെ ഐസിയു വെന്റിലേറ്റർ ഉപയോ​ഗത്തില്‍ കുറവ് രേഖപ്പെടുത്തിയെന്നും
  • രണ്ട് ശതമാനം ഐസിയു ഉപയോഗമാണ് നിലവിൽ കുറവുണ്ടായിരിക്കുന്നത്.
Kerala Omicron Wave | സംസ്ഥാനത്ത് ഓമിക്രോൺ തരംഗം; രോഗബാധതരിൽ 94% ഒമിക്രോൺ കേസുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുള്ള കാരണം ഒമിക്രോൺ വകഭേദമെന്നും നിലവിൽ ഒമിക്രോൺ തരംഗമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ കേസുകളാണെന്നും ബാക്കിയുള്ളവ ഡെൽറ്റ വകഭേദമാണെന്ന് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോടായി പറഞ്ഞു.

എന്നാൽ സംസ്ഥാനത്തെ ഐസിയു വെന്റിലേറ്റർ ഉപയോ​ഗത്തില്‍ കുറവ് രേഖപ്പെടുത്തിയെന്നും രണ്ട് ശതമാനം ഐസിയു ഉപയോഗമാണ് നിലവിൽ കുറവുണ്ടായിരിക്കുന്നത്. അതോടൊപ്പം കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി അറിയിച്ചു. ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിം​ഗ് സെല്‍ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്.  24 മണിക്കൂറും ജില്ലകളിൽ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. 

ALSO READ : Kerala COVID Restrictions | നാല് ജില്ലകൾക്കും കൂടി സി കാറ്റഗറി നിയന്ത്രണം; തിയറ്റർ, ജിം തുടങ്ങിയവ അടച്ചിടും

ഡെൽറ്റേയാക്കാൾ ഒമിക്രോണിന് തീവ്രത കുറവാണെങ്കിലും നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ കാര്യം ഗൗരവമാണ്, ഡോക്ടറെ ഉടൻ തന്നെ സമീപിക്കേണ്ടതാണ് മന്ത്രി വ്യക്തമാക്കി. കൊവിഡ് രോ​ഗികളില്‍ 96.4 ശതമാനം വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. 

ALSO READ : കോവിഡ് ബാധിച്ച് മാസങ്ങളോളം അബുദാബിയിൽ ഐസിയുവിൽ; ഒടുവിൽ ജീവിതം തിരികെ പിടിച്ച് മലയാളിയായ കോവിഡ് മുന്നണിപ്പോരാളി

പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ  ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. 

ALSO READ : Memory Loss | കോവിഡിന് ശേഷം ഓർമ്മക്കുറവ് ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഗുരുതര രോഗികൾ, എച്ച്ഐവി പൊസിറ്റീവ് രോഗികൾ എന്നിവർ പൊസിറ്റീവായാൽ ഉടൻ ആശുപത്രിയിലേക്ക് മാറണം. എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രൂപീകരിക്കും. 50% ശതമാനം കിടക്കൾ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News