Black Fungus: എന്താണ് ബ്ലാക്ക് ഫംഗസ്? പകരുന്നത് എങ്ങിനെ? ജീവന് ഭീഷണിയാകുമോ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ?
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശക്തമാവുകയാണ്. ഒമിക്രോണ്‍ വ്യാപനം വ്യാപകമാവുന്ന മൂന്നാം തരംഗത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിനം രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Black Fungus: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശക്തമാവുകയാണ്. ഒമിക്രോണ്‍ വ്യാപനം വ്യാപകമാവുന്ന മൂന്നാം തരംഗത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിനം രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കോവിഡ് വ്യാപനം വ്യപകമാവുന്നതിനിടെ ബ്ലാക്ക് ഫംഗസ് (Black Fungus) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ഈ വർഷത്തെ ആദ്യത്തെ ബ്ലാക്ക് ഫംഗസ് കേസ് മുംബൈയിലാണ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം (Covid-19 Second Wave) അതിരൂക്ഷമായപ്പോൾ നിരവധി കോവിഡ് രോഗികൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദം വ്യാപകമായ സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസ് രോഗം ഒരു തിരിച്ചു വരവ് നടത്തുമോ? എന്ന ആശങ്കയിലാണ് ഇപ്പോള്‍ രാജ്യം.
Also Read: Black Fungus: മാസങ്ങൾക്ക് ശേഷം മുംബൈയിൽ വീണ്ടും ബ്ലാക്ക് ഫംഗസ്, ആശങ്കയില്‍ സംസ്ഥാനം
എന്താണ് ബ്ലാക്ക് ഫംഗസ് രോഗം? ഇത് പകരുന്നത് എങ്ങിനെ? ആര്‍ക്കൊക്കെ ഇത് ജീവന് ഭീഷണിയാകാം? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? അറിയാം കൂടുതല്‍ വിവരങ്ങള്‍...
എന്താണ് ബ്ലാക്ക് ഫംഗസ് രോഗം? (What is Black Fungus)
മ്യൂക്കോർമൈക്കോസിസ് അല്ലെങ്കില്‍ - Black Fungus വളരെ അപൂർവമായ ഒരു അണുബാധയാണ്. മണ്ണ്, ചെടികൾ, വളം, ദ്രവിച്ചുകൊണ്ടിരിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലാണ് ഈ ഫംഗസ് സാധാരണയായി കാണപ്പെടുന്നത്. സമ്പര്‍ക്കം മൂലമാണ് ഇത് പകരുന്നത്.
ബ്ലാക്ക് ഫംഗസ് ശരീരത്തിലെ ഏത് അവയവങ്ങളെയാണ് ബാധിക്കുക? (Black Fungus affects which organ in our body?)
സൈനസ്, മസ്തിഷ്കം, ശ്വാസകോശം എന്നിവയെയാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്.
ബ്ലാക്ക് ഫംഗസ് ജീവന് ഭീഷണിയാകുമോ? (Black Fungus a life threat?)
താരതമ്യേന രോഗപ്രതിരോധശേഷി കുറഞ്ഞ പ്രമേഹരോഗികള്‍, കാൻസർ രോഗികള്‍, അല്ലെങ്കിൽ എച്ച്ഐവി/എയ്ഡ്സ് രോഗികളില്‍ ഇത് ജീവന് ഭീഷണിയായേക്കാം.
ബ്ലാക്ക് ഫംഗസ് വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? (What precautions to prevent Black Fungus?)
വൃത്തിയുള്ള മസ്കുകള്‍ ഉപയോഗിക്കുക എന്നതാണ് ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ഏറ്റവും അനിവാര്യം. സ്ട്രോയിഡ്സ് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് മൂലം ബ്ലാക്ക് ഫംഗസ് രോഗബാധയുണ്ടാകും. ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന വിവരം അനുസരിച്ച് സ്റ്റീറോയ്ഡ്സ് കഴിക്കുന്നത് പ്രതിരോധ ശേഷി കുറയ്ക്കുകയും ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമാകുകയും ചെയ്യും. കൂടാതെ, രോഗപ്രതിരോധ ശേഷി കുറയുന്നത് മൂലവും കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകാം.
ബ്ലാക്ക് ഫംഗസ് ഈ വർഷം തിരിച്ചുവരുമോ?
ഈ വര്‍ഷം ബ്ലാക്ക് ഫംഗസ് കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുംബൈയിലാണ്. കേസുകള്‍ ഇപ്പോൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എങ്കിലും രാജ്യം ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്. മാരകമായ രോഗം ഈ വര്‍ഷം വീണ്ടും തിരിച്ചുവരുമോ? എന്നാണ് ഇപ്പോഴത്തെ ചോദ്യം.
എന്നാല്‍, വിദഗ്ധര്‍ പറയുന്നത് ഇപ്രകാരമാണ്, മ്യൂക്കോർമൈക്കോസിസിനുള്ള അപകട ഘടകങ്ങൾ പ്രധാനമായും നീണ്ട ആശുപത്രിവാസവും കോർട്ടികോസ്റ്റീറോയിഡുകളുടെ ഉപയോഗവുമാണ്. എന്നാല്‍, ഇതുവരെ കണ്ടത് അനുസരിച്ച്, മൂന്നാം തരംഗത്തില്‍ മേൽപ്പറഞ്ഞ എല്ലാ അപകടസാധ്യത ഘടകങ്ങളും ഒമിക്രോണിനൊപ്പം വളരെ കുറവായതിനാൽ ബ്ലാക്ക് ഫംഗസ് ബാധ കുറവായിരിയ്ക്കും എന്നാണ് അനുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...