കൊലയാളി ഗെയിമിന് ഒരു ഇര കൂടി; 12 വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍
കൊലയാളി ഗെയിമിന് ഒരു ഇര കൂടി. ഉത്തര്‍പ്രദേശില്‍ 12 വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍. റെയില്‍വേ ട്രാക്കിലൂടെ ബ്ലൂവെയ്ല്‍ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്പോഴായിരിക്കാം ട്രെയിന്‍ ഇടിച്ചതെന്ന് അവന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ശംലിയിലാണ് സംഭവം.
ലക്‌നൗ: കൊലയാളി ഗെയിമിന് ഒരു ഇര കൂടി. ഉത്തര്‍പ്രദേശില്‍ 12 വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍. റെയില്‍വേ ട്രാക്കിലൂടെ ബ്ലൂവെയ്ല്‍ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്പോഴായിരിക്കാം ട്രെയിന്‍ ഇടിച്ചതെന്ന് അവന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ശംലിയിലാണ് സംഭവം.
റഷ്യയിലും ലണ്ടനിലും ബ്യൂവെയില്‍ ഗെയിം ഭീതിപരത്താന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോള്‍ ഇന്ത്യയിലേക്കും ഈ ഗെയിം വ്യാപിച്ചിരിക്കുകയാണ്. കുട്ടികളെ അതികഠിനമായ ഗെയിം ടാസ്‌കുകള്‍ ചെയ്യിപ്പിച്ച് ആത്മഹത്യയ്ക്ക് വരെ പ്രേരിപ്പിക്കുന്ന ഒരു കളിയാണ് ബ്ലൂ വെയില്‍ ഗെയിം. അതുകൊണ്ടുതന്നെ ഈ കളിയെ കൊലയാളി ഗയിം എന്നുതന്നെ പറയാം.
ഏതെങ്കിലും ഇന്റര്‍നെറ്റ് ഗ്രൂപ്പിലൂടെയാണ് ഇതിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുക. ഇന്റര്‍നെറ്റ് ഗെയിമിങ്ങില്‍ സജീവമായ കുട്ടികള്‍ സ്വാഭാവികമായി ഇതിലേക്ക് വഴുതി വീഴുന്നു. അര്‍ധരാത്രി ഹൊറര്‍ ഫിലിമുകള്‍ കാണാന്‍ നിര്‍ദേശിക്കുക, പതിനാല് നില കെട്ടിടത്തിന് മുകളില്‍ വരെ കയറി ആത്മഹത്യ ചെയ്യുംപോലെ കാണിക്കുക, പാതിരാത്രി ഗ്രൂപ്പ് ടാസ്‌ക് അനുസരിച്ച് പറയുന്ന സമയത്ത് ഉണര്‍ന്നിരിക്കുക എല്ലാമാണ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ചെയ്യേണ്ടി വരിക. അമ്പത് ദിവസം നീണ്ട് നില്‍ക്കുന്ന ഗെയിമിന്‍റെ അവസാന ദിവസങ്ങളില്‍ കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ ഈ ഗെയിം പ്രേരിപ്പിക്കുന്നതായാണ് വിവരം. ഓരോ ടാസ്‌കും ചെയ്യിച്ചതിന് ശേഷം കുട്ടികളെ കൊണ്ട് കയ്യില്‍ ബ്ലൂവെയിലിന്‍റെ ചിത്രം ബ്ലൈഡ് കൊണ്ടോ കത്തികൊണ്ടോ കോറിയിടിക്കുന്നതും ഈ കളിയുടെ ഭാഗമാണ്. ഇത്തരത്തില്‍ മുറിവേല്‍പ്പിച്ച കുട്ടികളുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഈ ഒരു ടാസ്ക് ആണ് ഇങ്ങനെയൊരു കളിയേക്കുറിച്ചു ലോകം അറിയാനിടയായത് എന്നുതന്നെ പറയാം. ഈ കൊലയാളി ഗെയിം കളിച്ച് അപകടത്തില്‍പ്പെട്ടവരുടേയും, മരിച്ചവരുടെയുമൊക്കെ കൈകളില്‍ ഈ തിമിംഗലത്തിന്‍റെ അടയാളം ഉണ്ടായിരുന്നു. അതിന്‍റെ സംശയത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ആണ് ബ്ലൂവെയ്ല്‍ ഗയിമിനെക്കുറിച്ച് ലോകം അറിഞ്ഞു തുടങ്ങിയത്. കൗമാരക്കാര്‍ ആണ് കൂടുതലും ഈ കളിയില്‍ ചെന്ന്പെടുന്നത്. ഈ ഗെയിമിനെതിരെ രാജ്യാന്തതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. പല സ്‌കൂളുകളിലും ഈ ഗെയിമിനെക്കുറിച്ച് സര്‍ക്കുലറുകള്‍ ഇറക്കിയിട്ടുണ്ട്.
ഈ ഗെയിം ഒരു തവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഇതില്‍നിന്നും പിന്മാറാന്‍ കഴിയില്ലെന്നാണ് ഇതിന്‍റെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. മാത്രമല്ല ഇപ്പോള്‍ കിട്ടുന്ന വിവരമനുസരിച്ച് ഒരാള്‍ ഈ ഗെയിം കളിച്ചുകഴിഞ്ഞാല്‍ അയാളോട് ഏറ്റവുമടുത്ത മറ്റൊരാളെ കൂടെ ചേര്‍ക്കാനും ഗെയിം പ്രേരിപ്പിക്കുന്നു എന്നതാണ്.