കൊലയാളി ഗെയിം ഒരു ജീവന്‍കൂടി കവര്‍ന്നു:കെണിയില്‍ പെട്ടാല്‍ തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ആത്മഹത്യാകുറിപ്പ്
തമിഴ്നാട്ടില്‍ ബ്ലൂ വെയ്ല് കളിച്ചിരുന്ന കോളജ് വിദ്യാര്‍ഥി ആത്മഹത്യചെയ്തു. തിരുമംഗലത്തിന് സമീപം മൊട്ടമലയിലായിരുന്നു സംഭവം. ബികോം വിദ്യാര്‍ഥിയായ ജെ.വിഘ്‌നേഷ് ആണ് ബുധനാഴ്ച വൈകീട്ട് 4.15ഓടെ ആത്മഹത്യ ചെയ്തത്. മധുര മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വിഗ്നേഷ്.
മധുര: തമിഴ്നാട്ടില്‍ ബ്ലൂ വെയ്ല് കളിച്ചിരുന്ന കോളജ് വിദ്യാര്‍ഥി ആത്മഹത്യചെയ്തു. തിരുമംഗലത്തിന് സമീപം മൊട്ടമലയിലായിരുന്നു സംഭവം. ബികോം വിദ്യാര്‍ഥിയായ ജെ.വിഘ്‌നേഷ് ആണ് ബുധനാഴ്ച വൈകീട്ട് 4.15ഓടെ ആത്മഹത്യ ചെയ്തത്. മധുര മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വിഗ്നേഷ്.
വിഗ്നേഷിന്റെ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്‍റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്. വിഘ്‌നേഷിന്‍റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ താന്‍ ബ്ലൂവെയില്‍ കെണിയിലയില്‍പ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണെന്നും ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. മാത്രമല്ല, സുഹൃത്തുക്കളും വിഘ്‌നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫോണില്‍ ഇതിനായി പ്രത്യേകം ആപ്പുകളാന്നുമില്ലെന്നും എന്നാല്‍ വിഘ്‌നേഷിന് പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. ബ്ലൂവെയില്‍ ചലഞ്ച് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് തമിഴ്‌നാട് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ മരണം നടന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.