New Delhi: ഉത്തരേന്ത്യയില്‍  വിറപ്പിച്ച്  അതിശൈത്യം, കഴിഞ്ഞ രണ്ടു ദിവസമായി വീശിയടിക്കുന്ന ശീതക്കാറ്റ് ഇനിയും  തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം മൂലം ജനങ്ങള്‍ വലയുകയാണ്.  ശീതക്കാറ്റ് (Cold wave) രണ്ട് ദിവസം കൂടി നീളുമെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (India Meteorological Department - IMD) നല്‍കുന്ന മുന്നറിയിപ്പ്.  ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ മഞ്ഞു വീഴ്ച മൂലമാണ്  തലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും   ശീതക്കാറ്റ്  വീശുന്നത്. 


3.5 ഡിഗ്രിയാണ്  ഡല്‍ഹിയില്‍ വ്യാഴാഴ്ച  രേഖപ്പെടുത്തിയ  ഏറ്റവും കുറഞ്ഞ  താപനില.   ഡല്‍ഹി, ഹരിയാന, പഞ്ചാബ്‌,  രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ  സംസ്ഥാനങ്ങള്‍ ഇത്തവണ  റെക്കോര്‍ഡ് തണുപ്പ്  ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.  അടുത്ത രണ്ടു ദിവസം താപനില വീണ്ടും താഴുമെന്നാണ്  മുന്നറിയിപ്പ്.  


Also read: Farm Bill: സര്‍ക്കാരിന്‍റെ ലക്ഷ്യം കര്‍ഷകരുടെ ഉന്നമനം, പ്രധാനമന്ത്രിയുടെ കർഷക അഭിസംബോധന ഇന്ന്


ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും പെട്ടെന്നാണ് താപനില താഴ്ന്നത്. തൊട്ട് പിന്നാലെ ശീതക്കാറ്റുമെത്തി.  രാജസ്ഥാനിലെ മൌണ്ട് അബുവില്‍ മൈനസ് 1ഡിഗ്രിയാണ് താപനില.


17 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ നവംബറാണ് കടന്നുപോയത്. ഡിസംബറിലും ഇത് ആവര്‍ത്തിച്ചേക്കും. 


 


കൂടുതൽ വാർത്തകൾക്കായി Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy