വിജയക്കൊടി പാറിച്ച് ഇന്ത്യ; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം DRDO യാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ന്യുഡൽഹി: ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ (BrahMos Supersonic missile)വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് (INS) ചെന്നൈയിൽ നിന്നുമായിരുന്നു വിക്ഷേപണം.
പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം DRDO യാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അറേബ്യൻ കടലിൽ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് പരീക്ഷണത്തിൽ ഭേദിച്ചതായി DRDO വ്യക്തമാക്കിയിട്ടുണ്ട്. ഈ മിസൈൽ വികസിപ്പിച്ചെടുത്തത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO യാണ്.
സേനയുടെ തന്ത്രപ്രധാന ആയുധമായ ബ്രഹ്മോസ് സജ്ജമാകുന്നതോടെ ദൂരയുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാൻ നാവികസേനയ്ക്ക് കരുത്താകുമെന്നും DRDO വ്യക്തമാക്കിയിട്ടുണ്ട്. മിസൈലിന്റെ വിജയകരമായ വിക്ഷേപത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)