Punjab: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസ്സ് അധ്യക്ഷൻ  നവ്ജ്യോത് സിങ് സിദ്ദു പദവി ഒഴിഞ്ഞു. തൻറെ രാജിക്കത്ത് സിദ്ദു ഇന്ന് ട്വീറ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ കോൺഗ്രസ്സ് അധ്യക്ഷൻമാരോട് സോണിയാ ഗാന്ധി രാജി ആവശ്യപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒന്നിൽ പോലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. വർഷങ്ങളായി ഭരണം കയ്യിലുണ്ടായിരുന്ന പഞ്ചാബിൽ പോലും പിടിച്ച് നിൽക്കാനാകാത്തതും ചർച്ചയായിരുന്നു.


അധ്യക്ഷയുടെ താത്പര്യാർഥമാണ് രാജിയെന്നും സിദ്ദു തൻറെ ട്വീറ്റിൽ പറയുന്നുണ്ട്. സംസ്ഥാന തലങ്ങളിൽ കോൺഗ്രസ്സിന് വീണ്ടും പുനസംഘടന ഉണ്ടാവുമെന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സിങ്ങ് സുർജേവാലയും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.