പഞ്ചാബ് ലുധിയാന കോടതി സമുച്ചയത്തിൽ സ്ഫോടനം; രണ്ട് മരണമെന്ന് റിപ്പോർട്ട്
കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്.
ലുധിയാന : പഞ്ചാബിലെ കോടതിയിൽ സ്ഫോടനം. ലുധിയാന ജില്ല സെക്ഷൻ കോടതി സമുച്ചയത്തിനുള്ളിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ രണ്ട് പേർ മരിച്ചെന്നും നാല് പേർക്ക് പരിക്ക് സംഭവിച്ചെന്നും റിപ്പോർട്ട്.
കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. കോടതി സമുച്ചയത്തിനുള്ളിൽ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തി. പഞ്ചാബിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി അറിയിച്ചു.
കോടതിയുടെ പ്രവർത്തന സമയത്താണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. കോടതി സമുച്ചയത്തിന്റെ മൂന്ന് നിലയിലെ ശുചിമുറിക്കുള്ളിലായിരുന്നു സ്ഫോടനം ഉണ്ടായിരിക്കുന്നത്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...