Viral Video : വധുവിനെ വരവേറ്റ് വരന്റെ ഡാൻസ്; അടിപൊളിയെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ
Viral Bride Groom Romantic Dance Video : മേക്ക് അപ്പ് ബൈ കോമൾ ഹയർ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. മൂന്ന് ലക്ഷത്തോളം ലൈക്കുകൾ ഈ വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു.
ഇപ്പോൾ വിവാഹങ്ങളുടെ കാലമാണ്. അതിനാൽ തന്നെ സമൂഹിക മാധ്യമങ്ങളിൽ വിവാഹങ്ങളുടെ നിരവധി വീഡിയോകളും ഈയിടെയായി ശ്രദ്ധ നേടാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ സമയം കൂടുതലായി ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. സന്തോഷകരമായ അന്തരീക്ഷവും ആളുകളുടെ കുസൃതിയും, തമാശകളും ഒക്കെ ചേർന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകൾക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാൻ കാരണം. ഇതിൽ മിക്ക വീഡിയോകളും ആളുകളെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു റൊമാന്റിക് വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
വളരെ രസകരമായ ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ കല്യാണത്തിന്റെ ചടങ്ങുകൾ നടക്കുകയാണ്. ബോളിവുഡ് സ്റ്റൈലിൽ നടക്കുന്ന വീഡിയോയാണ് ഇത്. ബോളിവുഡ് സ്റ്റൈലിൽ ഉള്ള കല്യാണം മിക്കയാളുകളുടെയും സ്വപ്നമാണ്. അത്തരത്തിലുള്ള വധുവിന്റെ സ്വപ്നം സത്യമാക്കിയിരിക്കുകയാണ് വരൻ. ബോളിവുഡ് നായകനെ പോലെ ഡാൻസ് കളിച്ച് കൊണ്ടാണ് വരൻ വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചത്.
മേക്ക് അപ്പ് ബൈ കോമൾ ഹയർ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ബോളിവുഡ് വിവാഹം എന്ന സ്വപനം സത്യമാകുമ്പോൾ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്വേതാ ദാരിയാണിയുടെയും രാഹുൽ കരമിന്റെയും കല്യാണത്തിന്റെ വീഡിയോയാണ് ഇത്. മൂന്ന് ലക്ഷത്തോളം ലൈക്കുകൾ ഈ വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞതും. നിരവധി പേർ ഈ വീഡിയോയ്ക്ക് കമ്മന്റുമായും എത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...