സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ സമയം കൂടുതലായി ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ദിനംപ്രതി ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെ ഉണ്ടാകാറുണ്ട്. സാന്തായുഷ്‌കാരമായ അന്തരീക്ഷവും ആളുകളുടെ കുസൃതിയും, തമാശകളും ഒക്കെ ചേർന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകൾക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാൻ കാരണം. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
വളരെ രസകരമായ ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ കല്യാണത്തിന്റെ ചടങ്ങുകൾ നടക്കുകയാണ്. അതിനോടൊപ്പം തന്നെ ഗാനങ്ങളും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ വരൻ കല്യാണം കഴിക്കാനുള്ള മൂഡിൽ ഒന്നുമില്ല. പകരം ഡാൻസ് കളിക്കാനുള്ള മൂഡിലാണ്.എന്നാൽ വധു കഷ്ടപ്പെട്ട് വരനെ അവിടെ പിടിച്ചിരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വരൻ തയ്യാറാകുന്നില്ല.
ഫൺടാപ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ പൂജാരി മന്ത്രങ്ങൾ ജപിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പലതവണ വരൻ ഡാൻസ് കളിക്കാൻ എഴുന്നേറ്റ് പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും വധു തിരിച്ച് പിടിച്ചിരുത്തുകയാണ്. ഒടുവിൽ വരൻ ഡാൻസ് കളിക്കാൻ വധുവിന്റെ കൈ പിടിച്ച് കല്യാണത്തിന്റെ ചടങ്ങുകൾ പൂർത്തിയാക്കാതെ ഓടുകയാണ്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...