ബ്രിഗേഡിയര്‍ ലിഡ്ഡര്‍ക്ക് കണ്ണീരോടെ വിട നല്‍കി രാജ്യം, പ്രധാനമന്ത്രിയടക്കം പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ബ്രിഗേഡിയര്‍ ലിഡ്ഡര്‍ക്ക് വിട നല്‍കി രാജ്യം...
New Delhi: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ബ്രിഗേഡിയര്‍ ലിഡ്ഡര്‍ക്ക് വിട നല്‍കി രാജ്യം...
ഡല്‍ഹി കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയറില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടക്കം പ്രമുഖര്‍ പങ്കെടുത്തു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, എന്‍എസ്എ അജിത്ത് ഡോവല്‍, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിംഗ് ലിഡ്ഡെര്‍. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം സൈനിക പരിഷ്‌കരണങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച കോയമ്പത്തൂരിലെ സൂലൂരില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചത്. രാത്രി ഒന്‍പതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം മറ്റ് പ്രമുഖര്‍ വിമാനത്താവളത്തിലെത്തി ആദരാഞ്ജലി അര്‍പ്പിയ്ക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...