New Delhi : പെൺകുട്ടികളുടെ വിവാഹ പ്രായം (Marriage Age) 21 ആയി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് (Brinda Karat) പറഞ്ഞു. പതിനെട്ട് വയസ്സിൽ വോട്ട് ചെയ്യാനാകും എന്നുള്ളപ്പോൾ പെൺകുട്ടിക്ക് അവളുടെ വിവാഹം തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 നീക്കം സ്ത്രീ ശാക്തീകരണത്തിന് സഹായകമാകില്ലെന്ന്  ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. വ്യക്തി സ്വാതന്ത്യത്തിനെതിരെയാണ് ഈ നീക്കമെന്നും പറഞ്ഞു.  ഇതിന് പകരം ഇന്ത്യയിൽ ഇപ്പോൾ ആവശ്യം സ്ത്രീകൾക്ക് പഠിക്കാനും, പോഷകാഹാരം ഉറപ്പിക്കാനുള്ള നടപടികളാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. മാത്രമല്ല ഇതിന് നൽകുന്ന കാരണങ്ങൾ തൃപ്തികരമല്ലെന്നും കാരാട്ട് പറഞ്ഞു.


ALSO READ: വിവാഹപ്രായം കൂട്ടിയതിൽ സി.പി.എം വനിതാ സംഘടനക്ക് എതിർപ്പ്: ശരിക്കും ലീഗ് എതാണെന്ന് ജനം


സി.പി.എമ്മിൻറെ വനിതാ സംഘടനകലും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട്  അഖിലേന്ത്യാ ജനാധിപത്യ മഹിളാ കോൺഗ്രസ്സ് (AIDWA) വിയോജിക്കുന്നതായി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


ALSO READ: Marriage Age: 15 വയസുകാരിക്കും പ്രത്യുല്‍പ്പാദന ശേഷിയുണ്ട്, പിന്നെന്തിന് വിവാഹ പ്രായം ഉയര്‍ത്തണം?


പുതിയ നിയമം  മുസ്ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. ഇത് പറഞ്ഞ് കൊണ്ട് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്, മുസ്ലിം ലീഗ് ഇരു സഭകളിലും അടിയന്തര പ്രമേയവും നൽകിയിട്ടുണ്ട്. വിശദ ചർച്ചയ്ക്കു ശേഷമേ ഇത് കൊണ്ടുവരാൻ പാടുള്ളു എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.മാത്രമല്ല ഇതിന് പിന്നിൽ ഗൂഢലക്ഷ്യം ഉണ്ടെന്നും ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.