ഡിജിറ്റല്‍ ന്യൂസ് സബ്‌സ്‌ക്രിപ്ഷനില്‍ ജിഎസ്ടി ഒഴിവാക്കണെമെന്ന് അഭ്യർത്ഥിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ സബ്‌സ്‌ക്രിപ്ഷനിൽ നിന്ന് ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കുകയോ അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ധനകാര്യ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രി സെക്രട്ടറി സഞ്ജയ് ജാജുവാണ് ജിഎസ്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു കൗണ്ടര്‍ സഞ്ജയ് മല്‍ഹോത്രയ്ക്ക് കത്ത് അയച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങള്‍ക്ക് ശരിയായതും വസ്തുതാപരവുമായ വിവരങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞത് കൊണ്ട് പത്രങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതുപോലെ 2018ല്‍ ജിഎസ്ടി കൗണ്‍സില്‍ ഇ-ബുക്കുകളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. ഇത് അച്ചടിച്ച ബുക്കുകളും ഇ ബുക്കുകളും തമ്മിലുള്ള വിടവ് നികുത്തിയതായും അദ്ദേഹം കത്തിൽ ചൂണ്ടികാട്ടുന്നു.


Read Also: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


ഓൺലൈൻ വാർത്തകൾ വായിക്കുന്നവരുടെ എണ്ണം സബ്സ്ക്രിപ്ഷൻ ചെയ്യുന്നവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ വാര്‍ത്തകളുടെ ഉയര്‍ന്ന ജിഎസ്ടി നിരക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. ഇത് വാര്‍ത്തകളുടെ ഗുണനിലവാരത്തെയും വിശ്വാസ്യതയെയും ദോഷകരമായി ബാധിക്കും. വരിക്കാരുടെ എണ്ണം കൂട്ടുന്നതിന് വേണ്ടിയുള്ള ക്ലിക്ക് ബൈറ്റ്, സെന്‍സേഷണലായിട്ടുള്ള തലകെട്ടുകള്‍ പോലുള്ള  പ്രവണതകളിലേക്ക് ഇവ നയിക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.


ഓൺലൈൻ വാർത്തകളുടെ സബ്സ്ക്രിപ്ഷനിൽ 21.6 കോടിയുടെ നികുതി വരുമാനമാണ് രാജ്യത്ത്  ലഭിക്കുന്നത്. നിലവിൽ, അച്ചടിച്ച പത്രങ്ങൾ, ജേണലുകൾ, ആനുകാലികങ്ങൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അതേസമയം ഓൺലൈൻ ഇൻഫർമേഷൻ ഡാറ്റാബേസ് ആക്സസ് ആൻഡ് റിട്രീവൽ (OIDAR) സേവന വിഭാഗത്തിൽ പെടുന്ന ഓൺലൈൻ വാർത്താ സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് 18 ശതമാനം നികുതിയാണുള്ളത്.


Read Also: യുക്രൈൻ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടതായി വിവരം, ആക്രമണം പട്രോളിം​ഗിനിടെ


സെപ്റ്റംബര്‍ 9ന് ന്യുഡല്‍ഹിയില്‍ വച്ച് നടക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോ​ഗത്തിൽ ഇതുമായി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര ബജറ്റിന് ശേഷ നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യത്തെ യോഗമാണിത്. ജിഎസ്ടികളുടെ ഏകീകരണത്തെ പറ്റിയുള്ള ചർച്ചകളും യോ​ഗത്തിൽ നടക്കും. നിലവില്‍ 5%, 12%, 18%, 28% എന്നീ സ്റ്റാബുകളിലാണ് ഉല്‍പന്നങ്ങള്‍ വരുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.