KCR Hospitalised: തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആശുപത്രിയിൽ. എരവള്ളിയിലെ ഫാം ഹൗസിൽ വെച്ച് വീണതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today December 8: ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ? 
 
അദ്ദേഹത്തിന് ഇടുപ്പിന് പൊട്ടൽ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. യശോദ ഹോസ്പിറ്റലിൽ നിന്നുള്ള സൂചനകള്‍ അനുസരിച്ച്  റാവുവിന് ഇടുപ്പ് എല്ലിന് ഒടിവുണ്ടായി, ഇടുപ്പ് ശസ്ത്രക്രിയയുടെ സാധ്യത മെഡിക്കൽ പ്രൊഫഷണലുകൾ വിലയിരുത്തുകയാണ്. 


Also Read:  Surya Shani Yuti 2024: സൂര്യ ശനി സംയോജനം, 2024ല്‍ ഈ രാശിക്കാര്‍ക്ക് മോശം സമയം  
 
വീഴ്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും റാവു തന്‍റെ വസ്ത്രം ധരിയ്ക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന്, ഏകദേശം 12:30 ന്, അദ്ദേഹത്തെ അടിയന്തിരമായി യശോദ ഹോസ്പിറ്റൽസ് സോമാജിഗുഡയിലേക്ക് മാറ്റി.


തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസിന്‍റെ സമീപകാല കനത്ത പരാജയത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം എന്നത് ശ്രദ്ധ പിടിച്ചുപറ്റി. 


തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് 64 സീറ്റുകളുമായി ശ്രദ്ധേയമായ വിജയം നേടി. ബിആർഎസിന് 39 സീറ്റുകളാണ് ലഭിച്ചത്. 


രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച റാവു ഗജ്‌വെൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി വിജയിച്ചെങ്കിലും കമർറെഡ്ഡിയിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞടുപ്പില്‍ BRS പരാജയപ്പെട്ടതോടെ ഹൈദരാബാദിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവൻ അദ്ദേഹം ഒഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കെ ചന്ദ്രശേഖർ റാവു തന്‍റെ ഫാം ഹൗസിലാണ് കൂടുതൽ സമയവും ചെലവഴിച്ചത്.
 
സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ റാവു തന്‍റെ ഫാംഹൗസിൽ നിരവധി ബിആർഎസ് പ്രവർത്തകരുമായും നിരവധി എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് വിവിധ ജില്ലകളിലെ ബിആർഎസ് എംഎൽഎമാർ അദ്ദേഹത്തെ സന്ദർശിക്കാൻ ഹൈദരാബാദിലേക്ക് എത്തുകയാണ്. 
 
മുൻ മന്ത്രിമാരായ കെ ടി രാമറാവു, ഹരീഷ് റാവു, എംഎൽസി കവിത എന്നിവർ കെ ചന്ദ്രശേഖർ റാവുവിന്‍റെ ആരോഗ്യനില സജീവമായി നിരീക്ഷിക്കുകയും അദ്ദേഹത്തിന്‍റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ സംഘവുമായി അടുത്ത ആശയവിനിമയം നടത്തുകയും ചെയ്യുന്നു.



 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.