BS Yediyurappa : ബിഎസ് യെദ്യൂരപ്പയുടെ ചെറുമകൾ സൗന്ദര്യ ആത്മഹത്യ ചെയ്ത നിലയിൽ
പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് സൗന്ദര്യ ഭർത്താവിനും ആറ് മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം താമസിച്ച് വരികെയായിരുന്നു.
Bengaluru : മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ (BS Yediyurappa) ചെറുമകൾ സൗന്ദര്യ ആത്‍മഹത്യ (Suicide) ചെയ്തതായി റിപ്പോർട്ടുകൾ. ബംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിൽ ഡോക്ടറായി പ്രവർത്തിച്ച് വരികെയായിരുന്നു. മുപ്പത് വയസ്സായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് സൗന്ദര്യ ഭർത്താവിനും ആറ് മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം താമസിച്ച് വരികെയായിരുന്നു. മൗണ്ട് കാർമൽ കോളേജിനടുത്തായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഭർത്താവും ഡോക്ടർ തന്നെയാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്.
ALSO READ: Shweta Tiwari Controversy: ശ്വേത തിവാരിയ്ക്കെതിരെ FIR, എന്താണ് വിവാദം? നടി ഉദ്ദേശിച്ച ഭഗവാന്‍ ആരാണ്?
വെള്ളിയാഴ്ച രാവിലെ സൗന്ദര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ബിഎസ് യെദ്യൂരപ്പയുടെ മൂത്ത മകൾ പദ്മയുടെ മകളാണ് സൗന്ദര്യ.
വാർത്തയറിഞ്ഞ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആശുപത്രിയിൽ എത്തിയിട്ടുണ്ട്, അദ്ദേഹത്തോടൊപ്പം തന്നെ മറ്റ് ക്യാബിനറ്റ് അംഗങ്ങളും ബിഎസ് യെദ്യൂരപ്പയെ സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. ആത്മഹത്യ കുറുപ്പ് കണ്ടെത്തിയതായി ഇനിയും വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...