Shweta Tiwari Controversy: ശ്വേത തിവാരിയ്ക്കെതിരെ FIR, എന്താണ് വിവാദം? നടി ഉദ്ദേശിച്ച ഭഗവാന്‍ ആരാണ്?

പ്രശസ്ത സീരിയല്‍ താരം ശ്വേത തിവാരി വീണ്ടും  വിവാദത്തിലേയ്ക്ക്,  ഇക്കുറി പിടിച്ചത് സാക്ഷാല്‍ "ഭഗവാനെ " തന്നെ..!!   BJP നേതാക്കളും  കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്ത്....  

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 02:27 PM IST
  • ശ്വേത തിവാരി ഇപ്പോള്‍ "Bra and God" പ്രസ്താവനയില്‍ കുരുങ്ങിയിരിയ്ക്കുകയാണ്.
  • ഹിന്ദു സംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് വിഷയം രൂക്ഷമാവുകയും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സംഭവത്തില്‍ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Shweta Tiwari Controversy: ശ്വേത തിവാരിയ്ക്കെതിരെ FIR, എന്താണ്  വിവാദം? നടി  ഉദ്ദേശിച്ച ഭഗവാന്‍ ആരാണ്?

Shweta Tiwari Controversy: പ്രശസ്ത സീരിയല്‍ താരം ശ്വേത തിവാരി വീണ്ടും  വിവാദത്തിലേയ്ക്ക്,  ഇക്കുറി പിടിച്ചത് സാക്ഷാല്‍ "ഭഗവാനെ " തന്നെ..!!   BJP നേതാക്കളും  കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്ത്....  

ഒരു വെബ് സീരീസിന്‍റെ പ്രൊമോഷനായി ഭോപ്പാലിൽ എത്തിയ ശ്വേത തിവാരി തമാശ രൂപേണ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വന്‍ വിവാദമായിരിയ്ക്കുന്നത്. "ഇപ്പോള്‍ "ഭഗവാന്‍" തന്‍റെ ബ്രായുടെ അളവ് എടുക്കുകയാണ്" എന്നാണ് ശ്വേത പറഞ്ഞത്....   നടിയുടെ  പ്രസ്താവന വിവാദമായതോടെ താരത്തിനെതിരെ FIR രജിസ്റ്റർ ചെയ്തു. ശ്വേതയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യമൊട്ടുക്ക് പ്രതിഷേധം ഉയരുകയാണ്... 

ഈ അവസരത്തില്‍ എന്താണ് താരം നടത്തിയ  പ്രസ്താവന? നടി ഉദ്ദേശിച്ച  ആ "ഭഗവാന്‍ " ആരാണ്? എന്നറിയാം.  

തുടക്കത്തില്‍ തന്നെ പറയട്ടെ, പൊതുസ്ഥലത്ത് സംസരിക്കുമ്പോള്‍ വാക്കുകള്‍ ഏറെ സൂക്ഷിച്ച് ഉപയോഗിക്കണം  എന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്.  അല്ലെങ്കില്‍ പിന്നാലെയെത്തും പോലീസ്, കോടതി, വക്കീല്‍, പ്രതിഷേധക്കാര്‍, രാഷ്ട്രീയ നേതാക്കള്‍ എല്ലാം..... 

Also Read: Mother daughter beauty Contest..!! ശ്വേത തിവാരിയുടെയും മകള്‍ പലക് തിവാരിയുടെയും സൗന്ദര്യ മത്സരം, ആരാണ് സുന്ദരി?

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?  

താരം ഇപ്പോള്‍  "Bra and God" പ്രസ്താവനയില്‍ കുരുങ്ങിയിരിയ്ക്കുകയാണ്.  ഹിന്ദു സംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് വിഷയം രൂക്ഷമാവുകയും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സംഭവത്തില്‍ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന് തലസ്ഥാനത്തെ ശ്യാമള ഹിൽസ് പൊലീസ് സ്റ്റേഷനിൽ നടിയ്ക്കെതിരെ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാല്‍, അവര്‍ ഏത് "ഭഗവാനെ" ക്കുറിച്ചാണ് സംസാരിച്ചത്  എന്ന് പരാമര്‍ശിച്ചിട്ടില്ല.  
 
സംഭവം എന്താണ് എന്ന് മനസിലാക്കാന്‍ യഥാര്‍ത്ഥത്തില്‍ മുഴുവന്‍ വീഡിയോയും  കാണണം.   എങ്കിലേ കാര്യം മനസിലാകൂ... "ഭഗവാന്‍" എന്‍റെ ബ്രായുടെ അളവ് എടുക്കുന്നു'  ശ്വേതയുടെ പരാമര്‍ശം അശ്ലീലവും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. 

പക്ഷേ, ഇവിടെ  കാര്യം മറ്റൊന്നാണ്. പരിപാടിയുടെ വീഡിയോയിൽ, ശ്വേത തിവാരി തന്‍റെ വെബ് സീരീസിലെ സഹതാരങ്ങൾക്കൊപ്പം മാധ്യമങ്ങളുമായി സംവദിക്കുന്നതായി കാണാം.  'ഷോ സ്റ്റോപ്പർ: മീറ്റ് ദ ബ്രാ ഫിറ്റർ'  (Show Stopper: Meet the Bra Fitter) എന്നാണ് പരമ്പരയുടെ പേര്. സഹതാരം ദിഗംഗന സൂര്യവന്‍ഷിയോട് സംസാരിക്കുകയായിരുന്നു ശ്വേത.  

ഈ വെബ് സീരീസില്‍ സൗരഭ് രാജ് ജെയിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതായത്, സീരീസിലെ Bra Fitter ആയി സൗരവ് ആണ് എത്തുന്നത്‌.    

സൗരഭ് രാജ് ജെയിൻ മുമ്പ് ദൈവത്തിന്‍റെ വേഷം ചെയ്തിട്ടുണ്ടെന്നും ഈ വെബ് സീരീസിൽ ബ്രാ ഫിറ്ററുടെ വേഷത്തിലാണെന്നും  നടിമാര്‍ പറയുന്നു.  'ആൺകുട്ടികൾ ഇങ്ങനെയാണ്, പെൺകുട്ടികളും  ഇങ്ങനെതന്നെയാണ്, വിലക്കുകൾ എല്ലായിടത്തും ഉണ്ട് എന്ന്  ഞാൻ കരുതുന്നു' ദിഗംഗന പറയുന്നു.

ആരാണ് ശ്വേത പരാമര്‍ശിക്കുന്ന ഭഗവാന്‍?
സംസാരം കൂടുതല്‍ മുന്നോട്ടു പോകുമ്പോള്‍  സൗരഭ് രാജ് ജെയിനിക്കുറിച്ചായി പരാമര്‍ശം. സൗരഭ്  ഇത്രയും കാലം ഒരു സ്റ്റീരിയോടൈപ്പായിരുന്നു. ഇതുവരെ ദൈവത്തിന്‍റെ വേഷം ചെയ്തിരുന്ന താങ്കൾ ഇപ്പോൾ  ബ്രാ ഫിറ്ററായി എങ്ങിനെ  അഭിനയിക്കുന്നതെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ശ്വേത ചിരിച്ചുകൊണ്ട് പറഞ്ഞു,  "ഭഗവാന്‍" സീരിയില്‍  എന്‍റെ ബ്രായുടെ അളവ് എടുക്കുകയാണ്". ശ്വേതയുടെ ഈ പരാമര്‍ശമാണ് വിവാദമായത്.  

യഥാർത്ഥത്തിൽ ശ്വേതയുടെ സഹനടനാണ് സൗരവ് ജയിന്‍, ഹിന്ദി സീരിയലില്‍ ഭഗവാന്‍ കൃഷ്ണനെ അവതരിപ്പിച്ച് ഏറെ പ്രശസ്തി നേടുകയും ചെയ്തിരുന്നു.  സൗരഭ് രാജ് ജെയിന്‍ അവതരിപ്പിച്ച ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇത്.

ഈ പരമ്പരയിൽ, സൗരഭ് ജെയിൻ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ബ്രാ ഫിറ്ററുടെതാണ്. മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണന്‍റെ വേഷത്തിലെത്തിയ താരം തികച്ചും വ്യത്യസ്തമായ ഒരു റോളിലാണ് ഈ വെബ്‌ സീരീസില്‍ എത്തുന്നത്‌.  

ശ്വേത തിവാരിക്കൊപ്പം അഭിനേതാക്കളായ കൻവൽജിത് സിംഗ്, സൗരഭ് രാജ് ജെയിൻ, രോഹിത് റോയ്,  ദിഗംഗന സൂര്യവൻഷി എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. 

ശ്വേത ഉദ്ദേശിച്ചതും പരാമര്‍ശിച്ചതും മറ്റൊന്നാണ് എങ്കിലും സംഭവം  വന്‍ വിവാദമായിരിയ്ക്കുകയാണ്. അതിനാലാണ്,  പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ വാക്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്നത്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News