ന്യൂഡല്‍ഹി:വെള്ളിയാഴ്ച്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തുക.


COMMERCIAL BREAK
SCROLL TO CONTINUE READING

18 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെയാണ് കോണ്‍ഗ്രസ്‌ യോഗത്തിലേക്ക് ക്ഷണിച്ചത്.യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി,ബിഎസ്പി,
സമാജ് വാദി പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ല എന്നാണ് വിവരം.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍,ബിഎസ്പി നേതാവ് മായാവതി.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനോട് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.


ലോക്ക് ഡൌണില്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍,കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,സാമ്പത്തിക പാക്കേജ് തുടങ്ങിയ വിവിധ 
വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത്.


യോഗത്തില്‍ യുപിഎ ഘടക കക്ഷികള്‍ക്ക് പുറമേ ഇടത് പാര്‍ട്ടികളും പങ്കെടുക്കും.തൃണമൂല്‍ കോണ്‍ഗ്രസ്സും യോഗത്തില്‍ പങ്കെടുക്കും.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍,എന്നിവര്‍ യോഗത്തില്‍ 
പങ്കെടുക്കും.


Also Read:കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്‌;സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു!


ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍,എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍,മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്യുലര്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ,
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ആര്‍ജെഡി,കേരള കോണ്‍ഗ്രെസ്(എം),മുസ്ലിം ലീഗ് നേതാക്കളും 
യോഗത്തില്‍ പങ്കെടുക്കും