കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്‌;സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു!

രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ചര്‍ച്ചചെയ്യുന്നതിനായി സോണിയാഗാന്ധി

Last Updated : May 19, 2020, 05:17 PM IST
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്‌;സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു!

ന്യൂഡല്‍ഹി:രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ചര്‍ച്ചചെയ്യുന്നതിനായി സോണിയാഗാന്ധി
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു.

വെള്ളിയാഴ്ച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും യോഗം.യോഗത്തില്‍ പങ്കെടുക്കാമെന്ന് 15 പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തൊഴില്‍ നിയമത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ഭേദഗതി വരുത്തിയതിലും കോണ്‍ഗ്രസിന്‌ എതിര്‍പ്പുണ്ട്.

കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രെസ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്കായുള്ള തുക വഹിക്കുന്നതിന് കോണ്‍ഗ്രെസ് പാര്‍ട്ടി തയ്യാറാണെന്ന് സോണിയാഗാന്ധി പ്രഖ്യാപിച്ചിരുന്നു.

പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്ര ചെയ്യുന്നതിനായി ബസുകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു.

Also Read:LockDown:കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ശ്രമിക് തീവണ്ടികള്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്രം പുതുക്കി!

ഇങ്ങനെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ സമരമുഖം തുറന്നെടുക്കുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നതിന് 
കോണ്‍ഗ്രെസ് തയ്യാറായത്.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് സാധ്യതയുണ്ട്.

Trending News