PADMA AWARDS 2022 | പത്മഭൂഷൺ പുരസ്കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ
പത്മഭൂഷൺ നിരസിക്കുന്നുവെന്ന് ബുദ്ധദേവ് ഭട്ടാചാര്യ തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം പ്രതികരിച്ചു.
ന്യൂഡൽഹി: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷൺ നിരസിച്ചു. പത്മഭൂഷൺ നിരസിക്കുന്നുവെന്ന് ബുദ്ധദേവ് ഭട്ടാചാര്യ തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം പ്രതികരിച്ചു.
ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു. ബുദ്ധദേവ് ഭട്ടാചാര്യയെ ചൊവ്വാഴ്ച രാവിലെ വിളിച്ചിരുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ ഭാര്യയാണ് സംസാരിച്ചത്. പുരസ്ക്കാരത്തെക്കുറിച്ച് അറിയിച്ചിരുന്നു.
അദ്ദേഹം പുരസ്കാരം നിരസിക്കുന്നതായി കുടുംബത്തിലെ ആരെങ്കിലും അറിയിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യ 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. തബല ആചാര്യൻ അനിന്ദ്യ ചാറ്റർജിയും മുതിർന്ന പിന്നണി ഗായിക സന്ധ്യ മുഖർജിയും പത്മ പുരസ്കാരങ്ങൾ നിരസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...