Budget 2021: കർഷകർക്ക് വൻ പദ്ധതികൾ; കർഷകരുടെ ക്ഷേമത്തിന് 75,060 കോടി അനുവദിച്ചു
കര്‍ഷകർക്കായി 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. കൂടാതെ 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യവും ലഭ്യമാകും.
Budget 2021: കര്‍ഷകര്‍ക്കായി വന്‍ പദ്ധതികളാണ് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കര്‍ഷകർക്കായി 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. കൂടാതെ 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യവും ലഭ്യമാകും.
കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്ക് (Farm Sectors) 75,060 കോടിയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കൂടാതെ നെല്‍കര്‍ഷകര്‍ക്ക് നല്‍കിയ ഫണ്ടില്‍ 1.72 കോടിയുടെ വര്‍ധനവുണ്ട്. അതുപോലെ ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: Union Budget: കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി രൂപ അനുവദിച്ചു
മാത്രമല്ല പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപയും ബജറ്റില്‍ (Union Budget 2021) വകയിരുത്തിയിട്ടുണ്ട്. 100 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുമെന്നും കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.
യുപിഎ സർക്കാർ (UPA Govt) നൽകിയത്തിന്റെ ഇരട്ടിയധികം തുകയാണ് എൻഡിഎ സർക്കാർ ഇതുവരെയായി കർഷകർക്ക് നൽകിയതെന്നും. കർഷകരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...