Budget 2021: 2021 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) അവതരിപ്പിക്കുകയാണ്. ഇത്തവണ കേരളത്തിന് വാരിക്കോരിയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയപാത വികസനത്തിന് 65,000 കോടി രൂപയാണ് കേരളത്തിനായി (Kerala) അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ (Union Budget 2021) വ്യക്തമാക്കി. മുംബൈ-കന്യാകുമാരി ഇടനാഴിയുടെ ഭാഗമായി കേരളത്തിൽ 1100 കിലോമീറ്റര്‍ റോഡ് ദേശീയ പാത നിർമ്മാണത്തിനായിട്ടാണ് 65000 കോടി രൂപ അനുവദിച്ചതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Union Budget 2021: സ്വകാര്യ വാഹനങ്ങൾ 20 വർഷം വരെ ഉപയോഗിക്കാം, Scrap നയത്തിൽ ഇളവ്
കൂടാതെ മധുര-കൊല്ലം ദേശീയ പാത ഉള്‍പ്പെടെ തമിഴ്നാട് (Tamil Nad) ദേശീയ പാത പദ്ധതികള്‍ക്കായി 1.3 ലക്ഷം കോടിയാണ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനും പ്രഖ്യാപനങ്ങളുണ്ട്. 675 കിലോമീറ്റർ റോഡ് വികസനത്തിന് (Road Developments Projects) 95,000 കോടി രൂപയാണ് ബംഗാളിനായി പ്രഖ്യാപിച്ചിരിക്കുന്നത്. റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ വാണിജ്യ ഇടനാഴികളുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അസമിൽ 1300 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 34000 കോടി രൂപയുടെയും പദ്ധതികൾ പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...