Budget 2022: വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ എല്ലായിടത്തേക്കും; ബജറ്റിൽ 400 പുതിയ ട്രെയിനുകൾ
Union Budget 2022: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുകയാണ്. പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെ നിരവധി വലിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തുന്നത്.
Budget 2022: ധനമന്ത്രി നിർമൽ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുകയാണ്. പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെ നിരവധി വലിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തുന്നത്. ഇപ്പോഴിതാ സാധാരണക്കാർക്ക് വലിയൊരു സമ്മാനം നൽകി കൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ധനമന്ത്രി.
400 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ (Vande Bharat Trains) ഇറക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
Also Read: Budget 2022: ഈ ബജറ്റ് അടുത്ത 25 വർഷത്തേക്കുളള അടിത്തറയെന്ന് ധനമന്ത്രി
അടുത്ത 3 വർഷത്തിനുള്ളിൽ മികച്ച കാര്യക്ഷമതയോടെ 400 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൊണ്ടുവരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്. അടുത്ത 3 വർഷത്തിനുള്ളിൽ 100 PM ഗതി ശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കും. ഇതോടൊപ്പം മെട്രോ സംവിധാനത്തിന്റെ നിർമാണത്തിന് നൂതനമായ രീതികളും നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...