ന്യൂഡൽഹി: ബജറ്റിൽ പ്രത്യേക പരി​ഗണന നൽകുമെന്ന പ്രതീക്ഷയിലാണ് ആരോ​ഗ്യസംരക്ഷണ മേഖല. രോഗനിർണയ കേന്ദ്രങ്ങൾ, വെന്റിലേറ്ററുകൾ, ഐസിയു, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ, ഓക്സിജൻ പ്ലാന്റുകൾ എന്നിവ സജ്ജീകരിക്കേണ്ടതുണ്ടെന്ന് ഫോർട്ടിസ് ഹെൽത്ത് കെയർ എംഡിയും സിഇഒയുമായ അശുതോഷ് രഘുവൻഷി അഭിപ്രായപ്പെട്ടു. നിലവിലെ സ്ഥിതി​ഗതികളിൽ ആരോ​ഗ്യരം​ഗം പ്രധാനമായതിനാൽ രോ​ഗ പരിശോധന, സ്ക്രീനിംഗ് എന്നിവയെ സംബന്ധിച്ച് ഒരു ദേശീയ കാമ്പെയ്‌നിനായി പ്രത്യേക ബജറ്റ് അനുവദിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യ സംരക്ഷണത്തിന് മുൻഗണനാ പദവി നൽകണം. ക്രിട്ടിക്കൽ കെയറിന് വേണ്ടിയുള്ള തീരുവയും സെസും സർക്കാർ കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നും രഘുവൻഷി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലും വിഭവങ്ങളിലുമുള്ള വിടവുകൾ നികത്തുന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകണമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ പ്രീത റെഡ്ഡി പറഞ്ഞു. ആത്മനിർഭർ ആരോഗ്യ സംരക്ഷണ മേഖലയുടെ നിർണായക ഘടകങ്ങളാണ്. കൂടാതെ, മുമ്പത്തേക്കാളും, ഈ സമയത്ത്, ഇന്ത്യയിലെ ജനങ്ങൾ യൂണിയൻ ബജറ്റിൽ പ്രതീക്ഷയർപ്പിക്കുന്നത് ആരോ​ഗ്യരം​ഗത്ത് കുറേക്കൂടി മികച്ച മുന്നേറ്റങ്ങൾ ഉണ്ടാകുമെന്നാണെന്നും അവർ പറഞ്ഞു.


മരുന്നുകളുടെയും വാക്സിനുകളുടെയും ഗവേഷണ-വികസനത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ സാധ്യത ഈ മഹാമാരിക്കാലത്ത് തെളിയിച്ചതായി അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സംഗീത റെഡ്ഡി പറഞ്ഞു. ബജറ്റ് അഭിസംബോധന ചെയ്യേണ്ട മറ്റൊരു പ്രധാന മേഖല ആരോഗ്യ പ്രവർത്തകരുടെ നൈപുണ്യമാണ്. മികച്ച പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം ആരോ​ഗ്യരം​ഗത്തിന് വളരെ ​ഗുണം ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു.


കോവിഡ് മഹാമാരിയുടെ ഒന്നിലധികം തരംഗങ്ങൾ ഇൻഫ്രാസ്ട്രക്ചർ, സാങ്കേതികവിദ്യ എന്നിവയിലുടനീളമുള്ള ആരോഗ്യ സംരക്ഷണത്തിലെ ആവശ്യകതകളെ തുറന്നുകാട്ടിയെന്ന് ഏഷ്യാ ഹെൽത്ത് കെയർ ഹോൾഡിംഗ്സ് എക്സിക്യൂട്ടീവ് ചെയർമാൻ വിശാൽ ബാലി പറഞ്ഞു. ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനം നൽകണമെന്ന് പാർക്ക് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ അങ്കിത് ഗുപ്ത പറഞ്ഞു. ഡിജിറ്റൽ ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചർ പ്രോത്സാഹിപ്പിക്കുന്ന കമ്പനികൾക്ക് മൂലധനം നൽകുന്നതിന് ഒരു മെഡിക്കൽ ഇന്നൊവേഷൻ ഫണ്ട് രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കോവിഡ് മഹാമാരി ഇപ്പോഴും നിലനിൽക്കുന്നതിനാൽ, ആരോഗ്യ പരിരക്ഷാ ബജറ്റ് വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സ്ഥാപകനും ഡയറക്ടറുമായ സുചിൻ ബജാജ് പറഞ്ഞു. രോഗികൾക്കുള്ള ചികിത്സാ ചെലവ് കുറയ്ക്കുന്നതിന് സർക്കാർ ജിഎസ്ടി നിരക്കുകൾ യുക്തിസഹമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസർ ഇന്ത്യ സിഎഫ്ഒ മിലിന്ദ് പാട്ടീൽ അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.