ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസർക്കാരിന്‍റെ നീക്കം പ്രശംസനീയമാണ്. നോട്ട് അസാധുവാക്കൽ ചരിത്രപരമായ തീരുമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.



COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നുള്ള വിശദാംശങ്ങള്‍:


*എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാര്‍ നയം.


*സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കി. 


*കള്ളപ്പണം തടയാന്‍ എല്ലാവരും ഒന്നിച്ചുനിന്നു.


*കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം മാറുന്നു


*അഴുമതിക്കും കള്ളപ്പണത്തിനും എതിരായ നീക്കം പ്രശംസനീയം 


*പാവങ്ങളെ സഹായിക്കുന്നതാണ് സർക്കാരിന്‍റെ നയങ്ങൾ 


* എല്ലാവർക്കുമൊപ്പം എല്ലാവര്ക്കും വികസനം എന്നതാണ് സർക്കാർ നയം


*എല്ലാവര്‍ക്കും വീട് ആരോഗ്യ സുരക്ഷ, ശുചിമുറികള്‍ എന്നിവ ഉറപ്പാക്കും.


*രാജ്യത്ത് 2.1 കോടി ജനങ്ങള്‍ സ്വമേധയാ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചു


*20 കോടിയിലധികം റുപെ കാര്‍ഡുകള്‍ വിതരണം ചെയ്തു.


*ധാന്യങ്ങളുടെ വിലക്കയറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.


*പ്രധാനമന്ത്രിയുടെ യുവയോജന 7 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്തു.


*സാമ്പത്തിക- സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.


*പ്രധാന്‍ മന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം രണ്ട് ലക്ഷം കോടി രൂപ വിതരണം ചെയ്തു.


*വ്യോമ സേനയിൽ വനിതാ ഫിഗ്റ്റർ പൈലറ്റുകൾ എത്തിയത് അഭിനന്ദനാർഹം


*ഒളിംപിക്സ് ജേതാക്കളായ  പി.വി സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാക്കര്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.