മും​ബൈ: കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നു വീണ് ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 10.15 ഒാടെയാണ് സംഭവം. മലാദ് വെസ്റ്റ് ന്യൂ കളക്ടർ ഏരിയയിലെ കെട്ടിടമാണ് തകർന്ന് വീണത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെട്ടിടത്തിൻറെ കാലപ്പഴക്കമാണ് അപകടമുണ്ടാവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് സമീപത്തുള്ള കെട്ടിടങ്ങളും അപകട ഭീക്ഷണിയിലാണ്. ഇവിടെ നിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.


Also ReadCovid മരുന്നായ 2-DG വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിച്ച് ഡിആർഡിഒ


ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന് സമീപം രക്ഷാ പ്രവർത്തനം തുടരുകയാണ്. ആരെങ്കിലും അടിയിൽ കുടുങ്ങി കിടപ്പുണ്ടോ എന്നാണ് അഗ്നിരക്ഷാ സേനാ പരിശോധിക്കുന്നത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​എ​ട്ടോ​ളം‌ പേരെ സമീപത്തെ ബി​ഡി​ബി​എ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്.  പോലീസും അഗ്നിരക്ഷാസേനയുമാണ് രക്ഷാ പ്രവർത്തനത്തിനുള്ളത്.



Also ReadCovid Delta Variant : Singapore ലും കോവിഡ് ഡെൽറ്റ വേരിയന്റ് വ്യാപകം


അതേസമയം മുംബൈയിൽ കെട്ടിടങ്ങൾ ഇത്തരത്തിൽ തകർന്ന് വീഴുന്നത് പുതിയ സംഭവമല്ല. മുനിസിപ്പിൽ കോർപ്പറേഷൻ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും അനധികൃതമായ നിരവധി കെട്ടിടങ്ങളാണ് ഇപ്പോഴും വിവിധ സ്ഥലങ്ങളിലുള്ളത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.