ഡല്‍ഹി: ഡല്‍ഹിയില്‍ ആസാദ് മാര്‍ക്കറ്റില്‍ നിർമ്മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണു. ഭാരം താങ്ങാനാവാതെയാണ് കെട്ടിടം തകര്‍ന്നതെന്ന് ഡല്‍ഹി ഡിസിപി അറിയിച്ചു.  സംഭവത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  കെട്ടിടത്തിനുള്ളില്‍ ഏഴുപേരോളം കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പണി നടന്നുകൊണ്ടിരുന്ന കെട്ടിടം രാവിലെ പെട്ടന്ന് തകര്‍ന്നു വീഴുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അഗ്നിശമനസേനയും എൻടിആർഎഫും എത്തി തിരച്ചില്‍ നടത്തി. തിരച്ചിലിനിടയില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും. ഏഴുപേരോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായും. ഇവര്‍ക്കായി തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും. പരുക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ഓണക്കാലത്തെ മദ്യവിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം; ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം!


തിരുവനന്തപുരം: മലയാളികൾ ഓണം തകർത്താഘോഷിച്ചതോടെ മദ്യവിൽപനയിൽ പുതിയ റെക്കോർഡാണ് ഇത്തവണ കുറിച്ചത്. ഇതോടെ ഇത്തവണയും ബെവ്കോയ്ക്ക് റെക്കോർഡ് വിൽപനയാണ് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേദിനം 85 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. അതായത് ഇത്തവണ പത്തും പതിനഞ്ചുമല്ല 32 കോടി രൂപയുടെ അധികവരുമാനമാണ് ഉണ്ടായിരിക്കുന്നത്.  


ഓണം സീസണിലെ മൊത്തം വ്യാപാരിത്തിലും ഇക്കുറി വൻ കുതിപ്പാണ് ബെവ്കോയ്ക്ക് ഉണ്ടായിരിക്കുന്നത്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു. ഇക്കുറി റെക്കോർഡ് വിൽപ്പന നടന്നത് കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെനിന്നും വിറ്റത്. ഇവിടെ ഉൾപ്പെടെ നാല് ഔട്ട്ലെറ്റുകളിൽ നിന്നും 'ഒരു കോടിയിലേറെ വ്യാപാരമാണ് നടന്നത്. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, എന്നിവിടങ്ങളിലും ഇക്കുറി കോടിയുടെ കച്ചവടം നടന്നിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.