തിരുവനന്തപുരം: Liquor Sale In Kerala: മലയാളികൾ ഓണം തകർത്താഘോഷിച്ചതോടെ മദ്യവിൽപനയിൽ പുതിയ റെക്കോർഡാണ് ഇത്തവണ കുറിച്ചത്. ഇതോടെ ഇത്തവണയും ബെവ്കോയ്ക്ക് റെക്കോർഡ് വിൽപനയാണ് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേദിനം 85 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. അതായത് ഇത്തവണ പത്തും പതിനഞ്ചുമല്ല 32 കോടി രൂപയുടെ അധികവരുമാനമാണ് ഉണ്ടായിരിക്കുന്നത്.
Also Read: പുതുവത്സാരാഘോഷത്തിന് ബെവ്‌കോ വിറ്റത് 82 കോടി രൂപയുടെ മദ്യം
ഓണം സീസണിലെ മൊത്തം വ്യാപാരിത്തിലും ഇക്കുറി വൻ കുതിപ്പാണ് ബെവ്കോയ്ക്ക് ഉണ്ടായിരിക്കുന്നത്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു. ഇക്കുറി റെക്കോർഡ് വിൽപ്പന നടന്നത് കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെനിന്നും വിറ്റത്. ഇവിടെ ഉൾപ്പെടെ നാല് ഔട്ട്ലെറ്റുകളിൽ നിന്നും 'ഒരു കോടിയിലേറെ വ്യാപാരമാണ് നടന്നത്. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, എന്നിവിടങ്ങളിലും ഇക്കുറി കോടിയുടെ കച്ചവടം നടന്നിട്ടുണ്ട്.
മദ്യവിൽപനയിൽ കൊല്ലം ആശ്രാമം ഒന്നാം സ്ഥാനം കൊണ്ടുപോയപ്പോൾ തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത്ത് ഒട്ടും മോശമല്ലാത്ത തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ് ഇടംപിടിച്ചു. ഒരു കോടി രണ്ട് ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. മൂന്നാം സ്ഥാനം ലഭിച്ച ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് 101 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടത്തിത്. നാലാം സ്ഥാനം പിടിച്ച ചേർത്തല കോർട്ട് ജംഗ്ഷനിലെ ഔട്ട്ലെറ്റിൽ 100 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റ പയ്യന്നൂരിലെ ബെവ്കോ ഔട്ട് ലെറ്റിന് നേരിയ വ്യത്യാസത്തിൽ കോടിയുടെ നഷ്ടമുണ്ടായി. അക്ഷരാർത്ഥത്തിൽ ഏഴു ദിവസം കൊണ്ട് മലയാളി കുടിച്ച് തീർത്തത് 624 കോടി രൂപയുടെ മദ്യം.
തൃശൂരിൽ ബൈക്കിനെ പിന്തുടർന്ന് തെരുവുനായയുടെ ആക്രമണം; യുവതിക്ക് പരിക്ക്
തൃശ്ശൂർ: തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്. ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്ന തെരുവുനായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെയായിരുന്നു യുവതി റോഡിലേക്ക് വീണത്.
Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ
സംഭവം നടന്നത് ഇന്നലെയായിരുന്നു. തിപ്പലിശ്ശേരി സ്വദേശിനി ഷൈനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തെരുവുനായകലെ കൊണ്ട് അക്ഷരാർത്ഥത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...