ചണ്ഡീഗഡ്‌: കാള അകത്താക്കിയത് 40 ഗ്രാം സ്വര്‍ണ്ണം, ചാണകത്തിലൂടെ പുറത്തുവരുമെന്നും കാത്ത് ഒരു കുടുംബം.


COMMERCIAL BREAK
SCROLL TO CONTINUE READING

കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നുവെങ്കിലും സംഭവം സത്യമാണ്. സംഭവം നടന്നത് ഹരിയാനയിലെ സിര്‍സയില്‍ ഒക്ടോബര്‍ പത്തൊന്‍പതിനാണ്. 


കാലംവാലി മേഖലയിലെ താമസക്കാരനായ ജനക് രാജ് എന്നയാളുടെ ഭാര്യയുടേയും മരുമകളുടെയും സ്വര്‍ണ്ണമാണ് മാലിന്യകൂമ്പാരത്തില്‍ നിന്നും കാളയുടെ വയറ്റിലേയ്ക്ക് പോയത്.


സംഭവം നടന്നത് ഇങ്ങനെയാണ് പച്ചക്കറി മുറിച്ചുകൊണ്ടിരുന്നപ്പോള്‍ ജനക് രാജിന്‍റെ ഭാര്യയും മരുമകളും അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ആ പാത്രത്തില്‍ 


ഊരിവെക്കുകയും ബാക്കിവന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ കൊണ്ട് പാത്രം നിറഞ്ഞപ്പോള്‍ ആ അവശിഷ്ടങ്ങള്‍ പുറത്തുകളയുകയും ചെയ്തു എന്നാല്‍ അതില്‍ ഊരിവച്ച സ്വര്‍ണ്ണം എടുക്കാന്‍ അവര്‍ മറന്നുപോയിരുന്നു.


പച്ചക്കറി അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കാള അത് തിന്നുന്നത് സിസിടിവി ക്യാമറ വഴികണ്ട ജനക് രാജും കുടുംബവും കാളയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയും ഒരു മൃഗഡോക്ടറുടെ സഹായത്തോടെ കാളയെ പിടികൂടി വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് കെട്ടിയിടുകയും ചെയ്തു.


കാളയ്ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ചാണകത്തിലൂടെ സ്വര്‍ണ്ണം പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജനക് രാജ് കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷെ സ്വര്‍ണ്ണം ലഭിച്ചില്ലെങ്കില്‍ കാളയെ ഗോശാലയില്‍ വിടുമെന്നും അദ്ദേഹം പറഞ്ഞു.