Central Bank Jobs 2023: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയില്‍  (Central Bank of India) നിരവധി ഒഴിവുകൾ.  സ്പെഷ്യലിസ്റ്റ് ഓഫീസർ, റിസ്ക് മാനേജർ തുടങ്ങി നിരവധി തസ്തികകളിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റിനുള്ള വിജ്ഞാപനം ബാങ്ക് പുറപ്പെടുവിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഒഴിവിലേക്കുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ centralbank.net.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 19 നവംബർ 2023 ആണ്. എന്നാല്‍, പരീക്ഷാ തീയതി സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഉദ്യോഗാർത്ഥികൾക്ക് ഈ ഒഴിവിനെക്കുറിച്ചും പരീക്ഷ സംബന്ധിച്ചുമുള്ള വിശദമായ വിവരങ്ങള്‍ പിന്നീട് ലഭിക്കും.


Also Read:  Dhanteras 2023: ധന്‍തേരസില്‍ കുബേർ ദേവന്‍റെ വിഗ്രഹം ലോക്കറില്‍ സൂക്ഷിക്കാം, പണം കുമിഞ്ഞുകൂടും...!! 
 
Central Bank Jobs 2023: യോഗ്യത  
 
വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറയുകയാണെങ്കിൽ, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക്  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഓഫീസർ, റിസ്ക് മാനേജർ എന്നിവയടക്കം നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കും. അനുബന്ധ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. നിങ്ങളുടെ മേഖലയിൽ 1 മുതൽ 2 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഒഴിവിലേക്ക് എങ്ങനെ അപേക്ഷിക്കാം (How to apply for Central Bank Jobs 2023?)


ആദ്യം centralbank.net.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.


വെബ്സൈറ്റിൽ അപേക്ഷിക്കുന്നതിന് മുമ്പ്, ഔദ്യോഗിക അറിയിപ്പ് വായിക്കുക.


അപേക്ഷ, ഒപ്പ്, ഫോട്ടോ, ഐഡി പ്രൂഫ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം അപ്‌ലോഡ് ചെയ്യുക.


തുടർന്ന് അപേക്ഷാ ഫീസ് അടയ്ക്കുക.


സമർപ്പിച്ച അപേക്ഷാ ഫോമിന്‍റെ പ്രിന്‍റ്  ഔട്ട് എടുക്കുക.


ശമ്പള വിശദാംശങ്ങൾ (Salary Scale Central Bank Jobs 2023)


സ്കെയിൽ 1- 36,000 രൂപ-63,840 രൂപ ശമ്പളം


സ്കെയിൽ 2- 48,170 രൂപ- 68,810 രൂപ ശമ്പളം


സ്കെയിൽ 3- ശമ്പളം 63,840 രൂപ-78,230 രൂപ


സ്കെയിൽ 4- 76,010 രൂപ-89,890 രൂപ ശമ്പളം


സ്കെയിൽ 5- 89,890 രൂപ- 1,00,350 രൂപ ശമ്പളം


ഒഴിവ് വിശദാംശങ്ങൾ  (Vacancy Details Central Bank Jobs 2023)


ലോ ഓഫീസർ- 15


ക്രെഡിറ്റ് ഓഫീസർ 11- 50


ഫിനാൻഷ്യൽ അനലിസ്റ്റ് II-14


CA - ഫിനാൻസ് & അക്കൗണ്ട്- 3


ഇൻഫർമേഷൻ ടെക്നോളജി :-15


റിസ്ക് ഓഫീസർ | -15


ഇൻഫർമേഷൻ ടെക്നോളജി | -2


ലൈബ്രേറിയൻ-1


റിക്സ് മാനേജർ-1


ഇൻഫർമേഷൻ ടെക്നോളജി 111- 6


ഫിനാൻഷ്യൽ അനലിസ്റ്റ് || -5


ഇൻഫർമേഷൻ ടെക്നോളജി II- 73


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.