Bumper Offer! LPG സിലിണ്ടർ ബുക്കിംഗിൽ 2700 രൂപയുടെ ആനുകൂല്യം
LPG Booking Offer: പേടിഎമ്മിൽ നിന്ന് ആദ്യമായി സിലിണ്ടർ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എങ്കിലും ഈ ഓഫറിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട് അത് പാലിക്കേണ്ടതുണ്ട്. ഈ ഓഫറിൽ നിങ്ങൾക്ക് 10 രൂപ മുതൽ 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
ന്യൂഡൽഹി: LPG Booking Offer: എൽപിജി വില വർദ്ധിക്കുന്നതിൽ നിന്ന് എണ്ണക്കമ്പനികൾ നിങ്ങൾക്ക് ആശ്വാസം നൽകുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല അല്ലെ. പക്ഷേ നിങ്ങൾക്ക് LPG വിലകുറവിൽ ബുക്ക് ചെയ്യാം. ഇതിനായി നിങ്ങൾ Paytm വഴി മാത്രമേ ഗ്യാസ് ബുക്ക് ചെയ്യാവൂ. വരൂ ഈ ഓഫർ പ്രയോജനപ്പെടുത്താൻ നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.
പേടിഎമ്മിൽ എൽപിജി ബുക്കിംഗിന് ക്യാഷ്ബാക്ക് (Cashback on LPG booking with Paytm)
നിങ്ങൾ പേടിഎമ്മിലൂടെയാണ് (Paytm) എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് 2700 രൂപയുടെ ആനുകൂല്യം ലഭിക്കും. യഥാർത്ഥത്തിൽ പേടിഎം (Paytm) എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ ക്യാഷ്ബാക്കും മറ്റ് നിരവധി സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: LPG Cylinder Cashback: ഈ ആപ്പിലൂടെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യു.. ക്യാഷ്ബാക്ക് നേടു, ചെയ്യേണ്ടത്
പേടിഎം 3 Pay 2700 Cashback Offer എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താനാകും. ഇതിൽ നിങ്ങൾക്ക് തുടർച്ചയായ മൂന്ന് മാസത്തെ ആദ്യ ബുക്കിംഗിൽ 900 രൂപ വരെ ഉറപ്പുള്ള ക്യാഷ്ബാക്ക് ലഭിക്കും.
ഈ ഓഫറിന്റെ പ്രത്യേകത എന്ന് പറയുന്നത് എൽപിജി (LPG) സിലിണ്ടറുകൾ ആദ്യമായി Paytm ലൂടെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഈ ക്യാഷ്ബാക്ക് ലഭ്യമാകൂ എന്നതാണ്. എല്ലാ മാസവും മൂന്ന് ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ ആദ്യ ബുക്കിംഗിൽ നിങ്ങൾക്ക് 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ ക്യാഷ്ബാക്ക് മൂന്ന് മാസത്തേക്ക് ലഭ്യമാകും. ഈ ക്യാഷ്ബാക്ക് 10 രൂപ മുതൽ 900 രൂപ വരെയാകാം.
Also Read: Old 25 Paisa coin: നിങ്ങളുടെ കയ്യിൽ ഈ 25 പൈസ coin ഉണ്ടോ? എന്നാൽ ഒറ്റ ക്ലിക്കിലൂടെ ലക്ഷാധിപതിയാകാം
ഈ ഓഫറും ലഭ്യമാകും (This offer will also be available)
ഇതിനുപുറമെ, Paytm നിലവിലുള്ള ഉപയോക്താക്കൾക്ക് എല്ലാ ബുക്കിംഗിനും നിശ്ചിത സമ്മാനങ്ങളും 5000 വരെ ക്യാഷ്ബാക്ക് പോയിന്റുകളും വാഗ്ദാനം ചെയ്യുന്നു, അത് മികച്ച ഡീലുകൾക്കും മികച്ച ബ്രാൻഡുകളിൽ നിന്നുള്ള ഗിഫ്റ്റ് വൗച്ചറുകൾക്കും റിഡീം ചെയ്യാം. Paytm കുറച്ചുനാൾ മുമ്പ് തങ്ങളുടെ ആപ്പിൽ ഒരു പുതിയ ഫീച്ചറും ചേർത്തിട്ടുണ്ട്. അതിൽ ബുക്ക് ചെയ്ത ശേഷം സിലിണ്ടറിന്റെ ഡെലിവറി ട്രാക്കുചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയും. ഇതിനുപുറമെ സിലിണ്ടർ നിറയ്ക്കാനുള്ള ഓർമ്മപ്പെടുത്തലും ഫോണിൽ വരും.
ഇൻഡെയ്ൻ (Indane), എച്ച്പി ഗ്യാസ് (HP Gas), ഭാരത് ഗ്യാസ് (BharatGas) എന്നീ പ്രമുഖ 3 എൽപിജി കമ്പനികളുടെ സിലിണ്ടറുകളുടെ ബുക്കിംഗിന് ഈ '3 Pay 2700 Cashback Offer' ബാധകമാണ്. പേടിഎം പോസ്റ്റ്‌പെയ്ഡ് എന്നറിയപ്പെടുന്ന 'Paytm Now Pay Later' പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഉപഭോക്താക്കൾക്ക് സിലിണ്ടർ ബുക്കിംഗ് പേയ്‌മെന്റ് അടുത്ത മാസം അടയ്ക്കാനുള്ള അവസരമുണ്ട്.
Also Read: LPG Cylinder Booking: സിലിണ്ടർ ഇങ്ങനെ ബുക്ക് ചെയ്യൂ, ബമ്പർ ആനുകൂല്യങ്ങൾ നേടൂ..
ക്യാഷ്ബാക്ക് എങ്ങനെ ലഭിക്കും? (How to get cashback?)
>> ആദ്യം Paytm App ഡൗൺലോഡ് ചെയ്യുക
>> അതിനുശേഷം സിലിണ്ടർ ബുക്കിംഗിലേക്ക് പോകുക. തുടർന്ന് നിങ്ങളുടെ ഗ്യാസ് ഏജൻസി തിരഞ്ഞെടുക്കുക.
>> ഇതിൽ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ കാണാം - ഭാരത് ഗ്യാസ്, ഇൻഡെയ്ൻ ഗ്യാസ്, എച്ച്പി ഗ്യാസ്.
>> ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പർ അല്ലെങ്കിൽ LPG ID അല്ലെങ്കിൽ ഉപഭോക്തൃ നമ്പർ നൽകുക.
>> ഈ വിവരങ്ങൾ പൂരിപ്പിച്ചതിനുശേഷം Proceed എന്ന ബട്ടൺ അമർത്തി നിങ്ങൾക്ക് പണമടയ്ക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...