പട്ന: ബിഹാറില്‍ അഴുക്കുചാലിലൂടെ പണക്കെട്ടുകള്‍ ഒഴുകി നടക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു. മാലിന്യക്കൂമ്പാരങ്ങളില്‍ക്കിടയില്‍ ഒഴുകിനീങ്ങുന്ന നോട്ടുകള്‍ ആളുകള്‍ കൂട്ടത്തോടെയെത്തി വാരി എടുത്തുകൊണ്ടു പോവുന്നതും വീഡിയോയില്‍ കാണാം. ബിഹാര്‍ തലസ്ഥാനമായ പട്നയ്ക്ക് സമീപത്ത് സസാറാമിലാണ് സംഭവം ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാലിന്യം വകവെയ്ക്കാതെ കനാലിലിറങ്ങി  ഒരു കൂട്ടം ആളുകള്‍ നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ എടുക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. നേരത്തെ പോലീസിന് അഴുക്കുചാലില്‍ നിന്നും പണം കണ്ടെത്തിയെന്ന വിവരം ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് സംഭവസ്ഥലത്തെത്തി നാലു മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ അതിനു പിന്നാലെ കനാലിലെത്തിയ ആളുകള്‍ക്ക് പണം ലഭിക്കുകയായിരുന്ന എന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയുടെ സത്യാവസ്ഥ ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.