ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സുര്യാധറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 9 പേര്‍ക്ക് പരിക്കേറ്റു. ഋഷികേശ്-ഗംഗോത്രി ഹൈവേയിലാണ് അപകടമുണ്ടായത്. 25 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് ആണ് അപകടത്തിൽപെട്ടത്. ഹൈവേയില്‍ സുര്യാധര്‍ എന്ന സ്ഥലത്ത് വെച്ച് 250 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് ബസ് മറിയുകയായിരുന്നുവെന്നാണ് വിവരം.


അപകടം ഉണ്ടായതിന് പിന്നാലെ പ്രാദേശിക അധികാരികളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ജില്ലാ മജിസ്ട്രേറ്റും, ഉപ ജില്ലാ മജിസ്ട്രേറ്റും സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.  ഉത്തരാഖണ്ഡിലെ ഏറ്റവും തിരക്കുള്ള ഹൈവെകളിൽ ഒന്നാണ് ഋഷികേഷ്-ഗംഗോത്രി ഹൈവേ.