By Election Result 2022:  3  ലോക്‌സഭാ സീറ്റുകളിലേക്കും  7 നിയമസഭാ സീറ്റുകളിലേക്കും  കഴിഞ്ഞ ജൂൺ 23ന് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ  ഫലം പുറത്തുവന്നു.   

 

ഉത്തർപ്രദേശിലെ രാംപൂർ, അസംഗഢ്, പഞ്ചാബിലെ സംഗ്രൂർ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലും   ഡൽഹിയിലെ രജീന്ദർ നഗർ, ജാർഖണ്ഡിലെ മന്ദർ, ആന്ധ്രാപ്രദേശിലെ ആത്മകൂർ, ത്രിപുരയിലെ അഗർത്തല, ടൗൺ ബോർഡോവാലി, സുർമ, ജബരാജ് നഗർ എന്നീ നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 

 


 

എന്നാല്‍, ഒരു സംസ്ഥാനത്തും തിരഞ്ഞെടുപ്പ് ഫലം  നിര്‍ണ്ണായകമായിരുന്നില്ല എങ്കിലും  പോരാട്ടം ശക്തമായിരുന്നു.  ഉത്തർപ്രദേശിലെ രണ്ട്  ലോകസഭ മണ്ഡലങ്ങളില്‍ നടന്ന  ഉപതിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായിരുന്നു.  സമാജ്‌വാദി പാർട്ടിയുടെ കുത്തക മണ്ഡലങ്ങളായ രാം‌പൂരിലും അസംഗഢിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരു മണ്ഡലങ്ങളിലും  അപ്രതീക്ഷിത വിജയമാണ്  BJP കരസ്ഥമാക്കിയത്.  സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ കുത്തക മണ്ഡലമായിരുന്നു അസംഗഢ്. സമാജ് വാദി പാര്‍ട്ടിയിലെ പ്രമുഖ നേതാവായ അസം ഖാന്‍റെ  മണ്ഡലമാണ്  രാം പൂര്‍. ഇരു മണ്ഡലങ്ങളിലും  വെന്നിക്കൊടി പാറിച്ച്  BJP സ്ഥാനാര്‍ഥികള്‍  വിജയം കൊയ്തു.  

 


 

രാം പൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ലോധി വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൂടാതെ, അസംഗഢിൽ ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് നിരാഹ്വ വിജയിച്ചു. 

 


 

ഉപ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍  ജനങ്ങള്‍ക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സർക്കാരിൽ സാധാരണക്കാര്‍ അർപ്പിച്ച വിശ്വാസത്തിന്‍റെ അടയാളമാണ് ഈ വിജയമെന്നും പറഞ്ഞു.  

 

അതേസമയം, പഞ്ചാബ് സംഗ്രൂർ ലോക്സഭാ മണ്ഡലത്തില്‍നിന്നും ശിരോമണി അകാലിദളിന്‍റെ  സിമ്രൻജിത് സിംഗ് മാൻ വിജയിച്ചു. പഞ്ചാബ്‌ മുഖ്യമന്ത്രി ഭാഗവന്ത് മാന്‍റെ തട്ടകത്തിലാണ്  അകാലിദള്‍ സ്ഥാനാര്‍ഥി വിജയം കൊയ്തത്. 

 

നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചുവടെ :- 

 

ജാർഖണ്ഡ്  മന്ദർ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശിൽപി നേഹ ടിർക്കി വിജയിച്ചു.  

 

ആന്ധ്രപ്രദേശ്  ആത്മകൂർ നിയമസഭാ മണ്ഡലത്തില്‍  YSR കോണ്‍ഗ്രസിന്‍റെ  മേകപതി വിക്രം റെഡ്ഡി വിജയിച്ചു. 

 

ഡൽഹി രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തില്‍നിന്നും ആമം ആദ്മി പാര്‍ട്ടിയുടെ ദുർഗേഷ് പഥക് വിജയിച്ചു. 

 

ത്രിപുരയില്‍ 4  നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചപ്പോള്‍ ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ വിജയിച്ചു. അഗർത്തലയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി സുദീപ് റോയ് ബർമാൻ വിജയിച്ചു. ജുബരാജ്നഗറില്‍ മൈന ദേബ്നാഥ്, സുർമയില്‍  സ്വപ്ന ദാസ്, ബോർഡോവാലി ടൗൺ മണ്ടലത്തില്‍ മുഖ്യമന്ത്രി മണിക് സാഹയും  വിജയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.