Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക് Y+ സുരക്ഷ

മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍.  ശിവസേനയുടെ 15 വിമത എംഎൽഎമാർക്ക് കേന്ദ്ര സർക്കാർ Y+ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 04:23 PM IST
  • 15 വിമതര്‍ക്കാണ് Y+ സുരക്ഷ നല്‍കുക. വിമത എംഎൽഎമാരുടെ സുരക്ഷയ്ക്കായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) ഉദ്യോഗസ്ഥരെ വിന്യസിക്കും.
Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക്  Y+ സുരക്ഷ

Mumbai: മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍.  ശിവസേനയുടെ 15 വിമത എംഎൽഎമാർക്ക് കേന്ദ്ര സർക്കാർ Y+ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചു.

15 വിമതര്‍ക്കാണ്  Y+ സുരക്ഷ നല്‍കുക.  വിമത എംഎൽഎമാരുടെ സുരക്ഷയ്ക്കായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) ഉദ്യോഗസ്ഥരെ വിന്യസിക്കും.

Also Read:  Maharashtra Political Crisis: എന്നുവരെ ഗുവാഹത്തിയില്‍ ഒളിച്ചിരിയ്ക്കും? ഒടുവില്‍ ചൗപാട്ടിയില്‍തന്നെ വരേണ്ടി വരും...! വിമതരെ പരിഹസിച്ച് സഞ്ജയ് റൗത്

രമേഷ് ബോർനാരെ, മങ്കേഷ് കുഡാൽക്കർ, സഞ്ജയ് ഷിർസാത്, ലതാബായ് സോനവാനെ, പ്രകാശ് സർവേ, സദാനന്ദ് സർണാവങ്കർ, യോഗേഷ് ദാദാ കദം, പ്രതാപ് സർനായിക്, യാമിനി ജാദവ്, പ്രദീപ് ജയ്‌സ്വാൾ, സഞ്ജയ് റാത്തോഡ്, ദാദാജി ഭുസേ,   ദിലീപ് ലാൻഡേ, ബാലാജി കല്യാണാർ, സന്ദീപൻ ഭൂമാരേ  എന്നിവർക്കാണ് Y+ കാറ്റഗറി സുരക്ഷ  ലഭിച്ചത്.  ഏക്‌നാഥ് ഷിൻഡെ  വിഭാഗത്തിലെ എംഎൽഎമാർ  മഹാരാഷ്ട്രയിലേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്താണ് കേന്ദ്ര  ആഭ്യന്തര മന്ത്രാലയം അവർക്ക് സുരക്ഷ നൽകാൻ തീരുമാനിച്ചതെന്നാണ് സൂചന.

Also Read:  Maharashtra Political Crisis: 7 ദിവസത്തേക്ക് 70 മുറികൾ, ചിലവഴിച്ചത് 56 ലക്ഷം..!! ദിവസങ്ങള്‍ക്കുള്ളില്‍ കോടികള്‍ സമ്പാദിച്ച് ഈ പഞ്ചനക്ഷത്ര ഹോട്ടല്‍

വിമത ശിവസേന എംഎൽഎമാരുടെ കുടുംബാംഗങ്ങൾക്ക് നൽകിയിരുന്ന സുരക്ഷ പിൻവലിച്ചതായി വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിൽ ആരോപിച്ചിരുന്നു.  എന്നാല്‍, മഹാ വികാസ് ആഘാഡി സര്‍ക്കാര്‍  ഈ ആരോപണം നിഷേധിച്ചിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രത്തിന്‍റെ തീരുമാനം

അതേസമയം, നിലവില്‍ മഹാരാഷ്ട്രയില്‍ ശിവസേന രണ്ടു വിഭാഗമായി. ഉദ്ധവ് താക്കറെ അനുകൂലികളും  ഷിൻഡെ അനുകൂലികളും. ഞായറാഴ്ച മുംബൈ, താനെ തുടങ്ങി പല  സ്ഥലങ്ങളിലും  പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കൂടാതെ, വിമത എംഎല്‍എ  താനാജി സാവന്തിന്‍റെ  ഓഫീസ് ശിവസേന പ്രവർത്തകർ അടിച്ചു തകർത്തിരുന്നു.

ശിവസേന വിമതഗ്രൂപ്പ് നേതാവ്  ഏക്‌നാഥ് ഷിൻഡെയും  മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിൽ വെള്ളിയാഴ്ച രാത്രി വഡോദരയിൽ കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്.  മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. ഇത്തരമൊരു സാഹചര്യത്തിൽ അസമിൽ നിന്ന് വിമത എംഎൽഎമാർ ഉടൻ മുംബൈയിലെത്താൻ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News