ന്യുഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലെ വിവിധ   നാല് ലോക്‌സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ അതാത് സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ക്ക് വിജയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ത്രിപുരയിലെ രണ്ട് സീറ്റുകളും സിപിഐഎം നേടി. ബര്‍ജാല, ഖോവൈ സീറ്റുകളാണ് സിപിഐഎം വിജയിച്ചത്. പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി നാരായണസ്വാമി വിജയിച്ചു. എഐഎഡിഎംകെയിലെ ഓം ശക്തി ശേഖറിനെയാണ് നാരായണസ്വാമി പരാജയപ്പെടുത്തിയത്.


തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, അരവകുറിച്ചി, ത്രിപരകുണ്‍ട്രം എന്നിവിടങ്ങളില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ വിജയിച്ചു. അസമിലെ ലക്ഷിംപുരില്‍ ബി.ജെ.പിയിലെ പ്രധാന്‍ ബറുവ വിജയിച്ചു. കോണ്‍ഗ്രസിലെ ഹെമ പ്രസംഗ പെഗുവിനെയാണ് ബറുവ തോല്‍പ്പിച്ചത്. 


മധ്യപ്രദേശിലെ ഷാദോളില്‍ ബി.ജെ.പിയിലെ  ഗ്യാന്‍ സിംഗ് വിജയിച്ചു. നെപാനഗറിലും ബി.ജെ.പിക്കാണ് വിജയം. പശ്ചിമ ബംഗാളിലെ മോണ്ടെശ്വര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. തംലുക് ലോക്‌സഭാ സീറ്റിലും തൃണമൂലിനാണ് വിജയം. 


മഹാരാഷ്ട്ര നിയമസഭയിലെ ആറ് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വീതം കോണ്‍ഗ്രസും ബിജെപിയും നേടി. എന്‍സിപിയും ശിവസേനയും ഓരോ സീറ്റ് നേടി. അരുണാചല്‍ പ്രദേശിലെ ഹെയുലിയാങ് മണ്ഡലത്തിലെ ഫലം കൂടിയാണ് ഇനി പുറത്തുവരാനുള്ളത്.


ആസ്സാം, പശ്​ചിമബംഗാൾ, അരുണാചൽപ്രദേശ്​, മധ്യപ്രദേശ്​, പുതുച്ചേരി, തമിഴ്​നാട്​ എന്നി സംസ്​ഥാനങ്ങളിലെ വിവിധ  നാല്​ ലോക്​സഭ മണ്​ഡലങ്ങളിലേക്കും എട്ട്​ നിയമസഭ മണ്​ഡലങ്ങളിലേക്കുമാണ്​ വോ​ട്ടെടുപ്പ്​ നടന്നത്​. കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് പിന്‍വലിക്കലിന് തൊട്ടുപിന്നാലെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ അഭിമാന പോരാട്ടം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.