ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ച് കവിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരണമടഞ്ഞത്.  കൂടാതെ ശാദ്ര ഡിസിപി അമിത് ശര്‍മ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


സംഘര്‍ഷത്തെ തുടര്‍ന്ന്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


Also read: സിഎഎ പ്രക്ഷോഭം: മരണം നാലായി, വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ ഇന്ന് അടച്ചിടും


അക്രമം വ്യാപിക്കുന്നത് തടയാന്‍ പൊലീസ് വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇതിനിടയില്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തയാള്‍ പിടിയിലായതായും റിപ്പോര്‍ട്ട് ഉണ്ട്. ഷാരൂഖ് എന്നയാളാണ് പൊലീസിനു നേരെ വെടിയുതിര്‍ത്തതെന്ന് അന്വേഷണത്തില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.


ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് തോക്കുമായി വന്ന ഇയാള്‍ എട്ടു റൗണ്ട് വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.


അതേസമയം ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ തന്നെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.