തിരുവനന്തപുരം:കേന്ദ്രമന്ത്രി സഭാ വികസനത്തില്‍ കേരളത്തില്‍ നിന്ന് ഒരു മന്ത്രിയെക്കൂടെ ഉള്‍പ്പെടുത്തും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത് എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.


എന്തായാലും സിനിമാതാരം സുരേഷ് ഗോപി എംപിയുടെ പേര് മന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.


നിലവില്‍ രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപെട്ട അംഗം എന്നതും കാലാവധി അവസാനിച്ചാല്‍ തന്നെ വീണ്ടും നമനിര്‍ദ്ദേശം ചെയ്യാം എന്നതും ഒക്കെ 
സുരേഷ് ഗോപിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.


എന്നാല്‍ മറ്റ് ചില നേതാക്കളും മന്ത്രി സ്ഥാനത്തിനായി പരിഗണനയിലുണ്ട് എന്നാണ് വിവരം.
മുന്‍ മിസ്സോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍,ബിജെപി ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍,
സിപിഎമ്മിലൂടെ രാഷ്ട്രീയം തുടങ്ങി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ എപി അബ്ദുള്ളകുട്ടി
എന്നിവരുടെ പേരും ചര്‍ച്ചകളില്‍ സജീവമാണ്,


സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അബ്ദുള്ളകുട്ടി പുറത്താകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതാണ്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തുകയും ബിജെപി ഉപാധ്യക്ഷനാവുകയുമായിരുന്നു.


Also Read:കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി; സുരേഷ് ഗോപിയ്ക്ക് സാധ്യത?


 


കേന്ദ്രമന്ത്രി വി മുരളീധരനോട് അടുപ്പം പുലര്‍ത്തുന്ന നേതാവാണ്‌ അബ്ദുള്ളക്കുട്ടി,അബ്ദുള്ളക്കുട്ടിയെ എന്തെങ്കിലും പദവിയില്‍ 
എത്തിക്കുന്നത് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപി യില്‍ എത്തുന്നവര്‍ക്കുള്ള സന്ദേശം ആകുമെന്നും മുസ്ലിം സമുദായത്തെ പാര്‍ട്ടിയിലേക്ക് 
കൂടുതല്‍ അടുപ്പിക്കുന്നതിന് കഴിയുമെന്നും ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.


Also Read:കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് നിന്നും നിര്‍മ്മല സീതാരാമന്‍ പുറത്തേക്ക്? പകരം?


 


അതേസമയം പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മിസ്സോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍പിള്ളയും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
എംപി മാര്‍ അല്ലാത്തവരെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുന്നത് അവരെ രാജ്യസഭയില്‍ അംഗമാക്കുന്നതിനുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാകും.