കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് നിന്നും നിര്‍മ്മല സീതാരാമന്‍ പുറത്തേക്ക്? പകരം?

നിർമ്മല സീതാരാമന് പകരം കേന്ദ്ര ധനമന്ത്രിയായി സാമ്പത്തിക വിദഗ്ധന്‍ വി കാമത്തിനെ നിയമിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. 

Last Updated : Jun 1, 2020, 08:09 PM IST
കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് നിന്നും നിര്‍മ്മല സീതാരാമന്‍ പുറത്തേക്ക്? പകരം?

ന്യൂഡല്‍ഹി: നിർമ്മല സീതാരാമന് പകരം കേന്ദ്ര ധനമന്ത്രിയായി സാമ്പത്തിക വിദഗ്ധന്‍ വി കാമത്തിനെ നിയമിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. 

BRICS രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള നാഷണൽ ഡവലപ്മെന്‍റ് ബാങ്കിന്‍റെ ചെയര്‍മാന്‍ സ്ഥാനം അടുത്തിടെ കാമത്ത് രാജി വച്ചിരുന്നു. ഇത് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുന്നതാണ്. 

എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രമോ പാര്‍ട്ടിയോ ഇതുവരെ സ്ഥിരീകരണമൊന്നു൦ നടത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നു കെവി കാമത്തിനെ ധനമന്ത്രാലയത്തിൽ സഹമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി; സുരേഷ് ഗോപിയ്ക്ക് സാധ്യത? 

 

നിർമല സീതാരാമന്‍റെ കീഴിൽ സമ്പദ് വ്യവസ്ഥക്കുണ്ടായ തകർച്ചയിൽ കേന്ദ്രം സന്തുഷ്ടരല്ലെന്നാണ് വിലയിരുത്തൽ. 

സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം നിർമലയ്ക്കും സഹ മന്ത്രി അനുരാഗ് താക്കൂറിനും ആണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഇരുവരെയും മാറ്റി മുഖം രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 

ഐസിഐസിഐ ബാങ്കിൻ്റെ നോൺ എക്സിക്യൂട്ടിവ് ചെയർമാൻ, ഇൻഫോസിസ് ചെയർമാൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവകലാശാലയിലെ ഗവർണർ ബോർഡിലെ അംഗം കൂടിയാണ്.

സാമ്പത്തിക വിദഗ്തനായ കെ വി കാമത്ത് ധനകാര്യസഹമന്ത്രിയായാല്‍ മോദി കാബിനറ്റിൽ എത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത  ആദ്യ മന്ത്രിയായിരിക്കും അദ്ദേഹം. 

Trending News