Cadbury Boycott: കാഡ്ബറിസിൽ `ബീഫിലെ ജലാറ്റിൻ` ചോക്ലേറ്റ് ഒഴിവാക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ക്യാംപയിൻ
ഇത് വികാരങ്ങളെ ഇത് മുറിപ്പെടുത്തുന്നു എന്നാണ് വിശദീകരണം, കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല
ന്യൂഡൽഹി: കാഡ്ബറീസ് ചോക്ലേറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ചോക്ലേറ്റിൽ ഉപയോഗിക്കുന്ന ജെലാറ്റിൻ "ബീഫിൽ നിന്ന് വേർത്തിരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കാഡ്ബറീസ് മിഠായികൾ നിരോധിക്കാൻ ആവശ്യപ്പെടുന്നത്. മത വികാരങ്ങളെ ഇത് മുറിപ്പെടുത്തുന്നു എന്നാണ് വിഷയത്തിലുള്ള വിശദീകരണം.
ബഹിഷ്കരണം സിനിമകൾ, സെലിബ്രിറ്റികൾ, വസ്ത്ര ബ്രാൻഡുകൾ, പരസ്യങ്ങൾ എന്നിവയിലേക്കും എത്തിയതായാണ് റിപ്പോർട്ടുകൾ. അതേസമയം ഒരു വെബ്‌പേജിന്റെ സ്‌ക്രീൻഷോട്ടാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നതെന്ന് കാഡ്ബറി വ്യക്തമാക്കുന്നു. ഇതിൽ ജെലാറ്റിൻ "ഹലാൽ സർട്ടിഫൈഡ് ആണെന്നും ഇത് ബീഫിൽ നിന്നും ഉണ്ടാക്കുന്നതാണെന്നും എന്ന് പരാമർശിക്കുന്നുണ്ട്.
കഴിഞ്ഞ വർഷവും ഇതേ തരത്തിലുള്ള വിവാദം ഉയർന്നിരുന്നു.കാഡ്ബറീസിൻറെ ഉത്പന്നങ്ങൾ എല്ലാം ഇന്ത്യയിൽ നിർമ്മിക്കുന്നവയാണെന്നും "100% വെജിറ്റേറിയൻ" ആണെന്നും "റാപ്പറിലെ പച്ച ഡോട്ട്" ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്നും കമ്പനി അന്ന് വ്യക്തമാക്കിയിരുന്നു. പുതിയ വിവാദങ്ങളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: Crime : 15-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; അഞ്ചു പേർ അറസ്റ്റിൽ
അതേസമയം ദീപാവലിക്ക് കാഡ്ബറീസിൻറെ പരസ്യവും ഇതോടെ വലിയ വിവാദമാക്കിയിരിക്കുകയാണ്. പരസ്യത്തിലെ കച്ചവടക്കാരൻറെ പേര് ദാമോദരൻ എന്നാണെന്നും ഇത് നരേദന്ദ്രമോദിയുടെ അച്ഛൻറെ പേരാണെന്നുമാണ് ക്യാംപയിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...