കൽക്കട്ട: സിംഹ വിവാദത്തിൽ തീർപ്പു കൽപ്പിച്ച് കൽക്കട്ട ഹൈക്കോടതി. വിവാദങ്ങൾ ഒഴിവാക്കാൻ ഹിന്ദുക്കൾക്കിടയിൽ ആരാധിക്കുന്ന ദേവതയായ 'സീത' എന്ന സിംഹത്തിൻ്റെയും അക്ബർ എന്ന സിംഹത്തിൻ്റെയും പേര് മാറ്റുന്നത് പരിഗണിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പശ്ചിമബംഗാളിലെ സിലി​ഗുഡി സഫാരി പാർക്കിലെ സിംഹങ്ങൾക്കാണ് 'സീത' എന്നും അക്ബർ എന്നും പേരിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

''എന്തിനാണ് വെറുതേ വിവാദങ്ങൾ സൃഷ്ടിക്കുന്നത്..? ആരാണ് സിംഹങ്ങൾക്ക് ഈ പേര് നൽകിയത്..?  ഏതെങ്കിലും മൃഗത്തിന് ദൈവത്തിൻ്റെയോ പുരാണ നായകൻ്റെയോ സ്വാതന്ത്ര്യ സമര സേനാനിയുടെയോ നോബൽ സമ്മാന ജേതാവിൻ്റെയോ പേരിടുമോ..? ഇതൊരു മതേതര രാജ്യമാണ്. സിംഹത്തിന് സീതയുടെയും അക്ബറിൻ്റെയും പേരിട്ട് എന്തിന് വിവാദമുണ്ടാക്കണം? സീത മാത്രമല്ല, സിംഹത്തിന് അക്ബർ എന്ന് പേരിടുന്നതിനെ ഞാനും അനുകൂലിക്കുന്നില്ല. അദ്ദേഹം വളരെ കാര്യക്ഷമവും കുലീനനുമായ മുഗൾ ചക്രവർത്തിയായിരുന്നു. വളരെ വിജയകരവും മതേതരവുമായ മുഗൾ ചക്രവർത്തി. ആ നാമം ആരെങ്കിലും മൃ​ഗത്തിനിടുമോ..? അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. അതിനാൽ രണ്ട് സിംഹങ്ങളുടേയും പേര് മാറ്റുക'' കോടതി നിർദ്ദേശിച്ചു. 


ALSO READ: ലോക്സഭാ ഇലക്ഷൻ: ഡൽഹിയിൽ സീറ്റ് ധാരണയിലെത്തി ഇന്ത്യ


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയതായിരുന്നു സിംഹങ്ങളുടെ പേരുകൾ. രണ്ടു സിംഹങ്ങളെയും ഒരു കൂട്ടിലായിരുന്നു പരിപാലിച്ചിരുന്നത്. അക്ബറും സീതയും ഒരു കൂട്ടിൽ കഴിയുന്നതും വലിയ ചർച്ചയായി. ഇതിനെതിരെ വിശ്വഹിന്ദു പരിഷത്ത്  നൽകിയ ഹർജിയുെട തുടർ നടപടിയാണ് ഇത്. ഏഴും ആറും വയസ്സുള്ള സിംഹങ്ങളാണ് ഇവ. സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങള്‍ക്ക് ഈ പേരുകള്‍ നല്‍കിയത് എന്നാണ് വിഎച്ച്പിയുടെ ആരോപണം. സീതയോയും അകബറിനേയും ഒരേ കൂട്ടിൽ താമസിപ്പിച്ചതും വിഷയമായിരുന്നു. സംസ്ഥാന വനം വകുപ്പിന്‍റെ ഈ നടപടി  ഹിന്ദുമതത്തെ അവഹേളിക്കുകയും ഹൈന്ദവ മത വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതായുമാണ് VHP ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സിംഹത്തിന്‍റെ പേര് മാറ്റണം എന്നായിരുന്നു ഹര്‍ജിയില്‍ VHP ആവശ്യപ്പെട്ടിരുന്നത്.



വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.