സാമ്പത്തിക സംവരണം സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി
സാമ്പത്തിക സംവരണം സ്റ്റേ ചെയ്യണം എന്നാന്നവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി വീണ്ടും തള്ളി.
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം സ്റ്റേ ചെയ്യണം എന്നാന്നവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി വീണ്ടും തള്ളി.
മൂന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണ ബില്ലിനെ ചോദ്യം ചെയ്ത് തെഹസീന്‍ പൂനവാല നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വീണ്ടും നിലപാട് ആവര്‍ത്തിച്ചത്.
അതേസമയം, സാമ്പത്തിക സംവരണ ബില്ലില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. ഒപ്പം സംവരണ ബില്‍ സ്റ്റേ ചെയ്യാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
വാർഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളിലും ഉപരി പഠനത്തിനുമാണ് ലഭിക്കുക. നിലവില്‍ ഒബിസി, പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ലഭിക്കുന്നത്. ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം.
അതേസമയം, അമ്പത് ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി അറുപത് ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പുതിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി വിധിക്കെതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ വോട്ട് ലക്ഷ്യമാക്കി മോദി സര്‍ക്കാര്‍ നടത്തിയ ഈ നീക്കത്തിനാണ് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.