അലിഗര്‍ :രാജ്യത്തുടനീളം തീവ്രവാദത്തിന്‍റെ പേരില്‍ തെറ്റായ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന  മുസ്ലിം യുവാക്കളെ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ അഭിപ്രായപ്പെട്ടു .ഈ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ ഇപ്പോള്‍ നിലവിലുള്ള പല നിയമങ്ങളിലും ഭേദഗതി ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു


COMMERCIAL BREAK
SCROLL TO CONTINUE READING

തീവ്രവാദം ആരോപിച്ച് തെറ്റായ വകുപ്പുകള്‍ ചാര്‍ത്തപ്പെട്ട മുസ്ലിം യുവാക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യവും പിന്നീട് അവര്‍ നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെടുമ്പോള്‍ സമൂഹം തിരിഞ്ഞ് നോക്കാത്തതിന്‍റെയും ,അവരുടെ പുനരധിവാസതിന്‍റെയും പ്രശ്നങ്ങള്‍ ചൂണ്ടി കാട്ടിയപ്പോള്‍ രാജ്യത്ത് മുസ്ലിം യുവാക്കളെ ഭീകരവാദിയെന്നാരോപിച്ചു തെറ്റായ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യുന്ന പ്രവണത ആശങ്കാജനകമാണ്.അതില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ലോ കമ്മീഷന്‍ ഈ വിഷയത്തില്‍ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനിരിക്കയാണ് .


രാജ്യത്തിലെ ക്രിമിനല്‍ നടപടി ചട്ടങ്ങളിലും ,ജാമ്യം ,പ്രോസിക്യൂഷന്‍ നടപടികളിലെ മെല്ലെപോക്ക് നയം ,ഇവയെല്ലാം ലോ കമ്മീഷന്‍ പഠിക്കുന്നുണ്ട് സുപ്രീം കോടതി ജഡ്ജിയാണ് പ്രസ്തുത റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന പാനലിന്‍റെ   ചെയര്‍പേര്‍സന്‍. മറ്റ് നിയമ വിദഗ്ദരും റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതില്‍ സഹായിക്കുന്നുണ്ട് .വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണ് .അദ്ദേഹം ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു .ടൈംസ്‌ ഓഫ് ഇന്ത്യയാണ് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്അലിഗര്‍ഹില്‍ മോഡി ഗവര്‍മെന്റ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ഗൗഡ. 


നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തീവ്രവാദ  മാധ്യമവുമായ സമീപനം സ്വീകരിക്കുമെന്നും ,പോലീസിനോട് കുറച്ച് കൂടി പരിഷ്കൃതമായ സമീപനം സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും പത്രത്തോട്  പറയുകയുണ്ടായിട്ടുണ്ട് . എല്ലാവരെയും നിയമ നടപടികളിലൂടെ ശിക്ഷിക്കുന്നതിന് പകരം മനശാസ്ത്രപരമായ സമീപനങ്ങളും സ്വീകരിക്കാനുള്ള നടപടികളെ സംബന്ധിച്ച് ആലോചിക്കാനും ആവശ്യപ്പെട്ടിട്ടുന്നും പറഞ്ഞിരുന്നു