New Delhi: Common Admission Test (CAT 2021) തീയതി പ്രഖ്യാപിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്.  നവംബര്‍ 28, 2021 നാണ്  ഈ വര്‍ഷത്തെ ക്യാറ്റ് പരീക്ഷ നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

കംപ്യൂട്ടർ അധിഷ്ഠിത ക്യാറ്റ് പരീക്ഷ (CAT 2021) നവംബർ 28ന് നടക്കുമെന്ന് ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ്  IIM അറിയിച്ചിരിയ്ക്കുന്നത്.   CAT 2021 നുള്ള ഓർഗനൈസിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഐഐഎം അഹമ്മദാബാദാണ് (IIM Ahmedabad).


CAT 2021 പരീക്ഷയുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 4ന് ആരംഭിക്കും. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ക്യാറ്റിന്‍റെ  ഔദ്യോഗിക വെബ്സൈറ്റായ www.iimcat.ac.in സന്ദർശിച്ച് അപേക്ഷിക്കാം. 


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെല്ലോ/ ഡോക്ടറേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ക്യാറ്റ് (CAT 2021) പരീക്ഷ സംഘടിപ്പിക്കുന്നത്. പ്രവേശനം നൽകുന്ന സ്ഥാപനങ്ങളുടെ പട്ടിക ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ ചുവടെ:- 


എന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം?  അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി എന്നാണ്?  
(Application process commence from which date?


CAT 2021 പരീക്ഷയുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 4ന് രാവിലെ 10ന് ആരംഭിക്കും.  സെപ്റ്റംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.  സെപ്റ്റംബർ 15ന് വൈകുന്നേരം 5നാണ്  രജിസ്ട്രേഷൻ അവസാനിക്കുക.


CAT 2021: എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാം?  (How to apply for CAT 2021?)


താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ക്യാറ്റിന്‍റെ  ഔദ്യോഗിക വെബ്സൈറ്റായ www.iimcat.ac.in സന്ദർശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 


Admit cards എന്നാണ് ലഭിക്കുക? (When Admit Cards will be issued?)


ഒക്ടോബര്‍ 27ന്  Admit cards ലഭിക്കും.  പരീക്ഷ നടക്കുന്ന ദിവസം വരെ  Admit cards സൈറ്റില്‍ ലഭ്യമായിരിക്കും. വിദ്യാർത്ഥികൾക്ക്  എപ്പോള്‍ വേണമെങ്കിലും  ഹാള്‍ ടിക്കറ്റ്  ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും.


CAT 2021 പരീക്ഷാ കേന്ദ്രങ്ങള്‍ , നിബന്ധനകള്‍   (CAT 2021 Exam Centers)


 രാജ്യത്തിലുടനീളമുള്ള 158 പരീക്ഷാ കേന്ദ്രങ്ങളിലായി ക്യാറ്റ്  (CAT 2021) നടക്കും. വിദ്യാർത്ഥികൾക്ക് ആറ് ടെസ്റ്റ് നഗരങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്.  പരീക്ഷാ പ്രക്രിയ യിലുടനീളം   വിദ്യാർത്ഥികൾക്ക് ഒരു ഇമെയിൽ ഐ.ഡിയും മൊബൈൽ നമ്പരുമുണ്ടായിരിക്കണം എന്ന് നിബന്ധനയുണ്ട്.


CAT 2021: രജിസ്ട്രേഷൻ ഫീസ്  (CAT 2021: Registration fee)


ജനറൽ വിഭാഗക്കാർക്ക് 2,200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. SC / ST ഭിന്നശേഷിക്കാർ എന്നിവർക്ക് 1,100 രൂപ അടച്ചാൽ മതിയാകും. ഒരു തവണ ഫീസടച്ചാൽ റീഫണ്ട് ചെയ്യില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.


യോഗ്യത  (Eligibility criteria


50%  മാര്‍ക്കോടെ ഏതെങ്കിലും സര്‍വകലാശാല ബിരുദമോ ഔദ്യോഗിക സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഉള്ള സിജിപിഎ യാണ് യോഗ്യ. അവസാന വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും   CAT 2021 ന്അപേക്ഷിക്കാം.


 ഫലപ്രഖ്യാപനം എന്ന്?  (When Result will be declared?


2022 ജനുവരി രണ്ടാമത്തെ ആഴ്ച്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.