IIM CAT 2024: കോമൺ അഡ്മിഷൻ ടെസ്റ്റ് 2024 രജിസ്ട്രേഷൻ ആരംഭിച്ചു. ​iimcat.ac.in വഴി അപേക്ഷ സമർപ്പിക്കാം. യോ​ഗ്യരായ ഉദ്യോ​ഗാർഥികൾ 2024 സെപ്തംബർ 23ന് മുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഐഐഎം കൊൽക്കത്ത നവംബർ 24ന് ആണ് പരീക്ഷ നടത്തുന്നത്. 170 ന​ഗരങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. മൂന്ന് സെഷനുകളിലായാണ് പരീക്ഷ. രാവിലെ 8.30 മുതൽ 10.30 വരെ ആദ്യ സെഷൻ ഉച്ചകഴിഞ്ഞ് 12.30 മുതൽ 2.30 വരെ രണ്ടാമത്തെ സെഷൻ വൈകുന്നേരം 4.30 മുതൽ 6.30 വരെ മൂന്നാമത്തെ സെഷൻ എന്നിങ്ങനെയാണ് പരീക്ഷ നടത്തുക.


COMMERCIAL BREAK
SCROLL TO CONTINUE READING

വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ (വിഎആർസി), ഡാറ്റ ഇന്റർപ്രെറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ് (ഡിഐഎൽആർ), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (ക്യുഎ) എന്നീ മൂന്ന് വിഭാ​ഗങ്ങളിലായാണ് പരീക്ഷ നടക്കുക. എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാ​ഗത്തിലെ വിദ്യാർഥികൾക്ക് അപേക്ഷ ഫീസ് 1250 രൂപയാണ്. മറ്റ് വിദ്യാർഥികൾ 2500 രൂപയാണ് ഫീസ് അടയ്ക്കേണ്ടത്.


IIM CAT 2024; യോ​ഗ്യത


ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവരാകണം. അവസാന വർഷ വിദ്യാർഥികൾക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവരാകണം. എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാ​ഗക്കാർക്ക് 45 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.


IIM CAT 2024; അപേക്ഷ സമർപ്പിക്കേണ്ട വിധം


iimcat.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോം പേജിൽ ന്യൂ കാൻഡിഡേറ്റ് രജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് രജിസ്റ്റർ ടാബിൽ ക്ലിക്ക് ചെയ്യുക
പേര്, ജനനത്തീയതി, ഇ-മെയിൽ ഐഡി, മൊബൈൽ ഫോൺ നമ്പർ, നാഷണാലിറ്റി എന്നിവ ചേർക്കുക
ജെനറേറ്റ് ഒടിപി ടാബിൽ ക്ലിക്ക് ചെയ്യുക, ഒടിപി നൽകുക
ആവശ്യമായ രേഖകൾ നൽകി അപേക്ഷാ ഫീസ് അടയ്ക്കുക
വിശദാംശങ്ങൾ അവലോകനം ചെയ്ത ശേഷം ഫോം സബ്മിറ്റ് ചെയ്യുക
ഭാവിയിൽ റഫറൻസുകൾക്കായി ഈ പേജ് പ്രിന്റെടുത്ത് സൂക്ഷിക്കുക


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറൽ ബിസിനസ് പ്രോ​ഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ദേശീയ തലത്തിലുള്ള പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് (സിഎടി). പല ഐഐഎം ഇതര സ്ഥാപനങ്ങളും അവരുടെ പ്രവേശന പ്രക്രിയകളിൽ കാറ്റ് സ്കോറുകൾ മാനദണ്ഡമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.