ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ്‌ നേതാവ് പി.ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ സിബിഐ പ്രത്യേക കോടതിയുടെ അനുമതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ കമ്മീഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.


ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നതിന് അപേക്ഷയില്‍ ഒരു കാരണവും ചൂണ്ടിക്കാട്ടിയിട്ടില്ലയെന്ന്‍ ചിദംബരത്തിന്‍റെ അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു. 


ഒക്ടോബര്‍ മൂന്നുവരെ കസ്റ്റഡി നീട്ടിനല്‍കാമെന്ന് ജഡ്ജി നിരീക്ഷിച്ചപ്പോള്‍ യാന്ത്രികമായി ചെയ്യേണ്ടതല്ല ഇക്കാര്യമെന്ന് പറഞ്ഞ് കപില്‍ സിബല്‍എതിര്‍ത്തുവെങ്കിലും ഫലമുണ്ടായില്ല. ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ മൂന്നുവരെ നീട്ടി.


കഴിഞ്ഞ പതിനാലു ദിവസമായി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ മറ്റൊരു അഭിഭാഷകനായ അഭിഷേക് സിങ്‌വി കൂട്ടിച്ചര്‍ത്തു. മാത്രമല്ല ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാന്‍ മതിയായ കാരണമുണ്ടായിരിക്കണമെന്നും സിങ്‌വി പറഞ്ഞു.


ചിദംബരത്തിന്‍റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 


അദ്ദേഹത്തിന്‍റെ ഭാരം കുറഞ്ഞിട്ടുണ്ടെന്നും സെല്ലില്‍ അദ്ദേഹത്തിന് ഒരു കസേരയോ തലയിണയോ പോലുമില്ലെന്നും കപില്‍ സിബല്‍ ആരോപിച്ചു.